UAELatest NewsNewsGulf

റോഡില്‍ നിര്‍ത്തിയിട്ട ബസിനു പിന്നില്‍ ട്രക്ക് ഇടിച്ച് 2 പ്രവാസികള്‍ മരിച്ചു : അപകടം നടന്നത് ദുബായില്‍

ദുബായ് : റോഡില്‍ നിര്‍ത്തിയിട്ട ബസിനു പിന്നില്‍ ട്രക്ക് ഇടിച്ച് 2 പ്രവാസികള്‍ മരിച്ചു , അപകടം നടന്നത് ദുബായില്‍. ടയര്‍ പഞ്ചറായതിനെ തുടര്‍ന്നു റോഡില്‍ നിര്‍ത്തിയിട്ട ബസിനു പിന്നില്‍ ട്രക്ക് ഇടിച്ചാണ് രണ്ടു പേര്‍ മരിക്കുകയും അഞ്ചു പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്. മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30മണിയോടെയായിരുന്നു അപകടം. മാലിന്യം കൊണ്ടുപോകുകയായിരുന്ന ട്രക്കിലുണ്ടായിരുന്ന ഏഷ്യക്കാരായ രണ്ടുപേരാണ് മരിച്ചത്.

Read Also : ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത്: അജിത് ഡോവല്‍ യു എ ഇയുമായി ബന്ധപ്പെടുന്നു, കേസില്‍ പ്രാഥമിക വിലയിരുത്തല്‍ നടത്തി സിബിഐ

പരിക്കേറ്റവര്‍ ബസിലുണ്ടായിരുന്നവരാണ്. ബസിനു പിന്നില്‍ മുന്നറിയിപ്പു ബോര്‍ഡ് വയ്ക്കാതിരുന്നതാണ് അപകടകാരണമായതെന്നു ട്രാഫിക് അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹയ്യര്‍ അല്‍മസ്റൂഇ പറഞ്ഞു. പരിക്കേറ്റവരെ സംഭവസ്ഥലത്തുനിന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിനും ട്രാഫിക് ബ്ലോക്ക് നിയന്ത്രിക്കുന്നതിനും അടിയന്തര സേവനങ്ങള്‍ സ്ഥലത്തെത്തി. കഴിഞ്ഞ ഞായറാഴ്ച ഷാര്‍ജ റോഡിലും സമാനമായ രീതിയില്‍ അപകടമുണ്ടായി. പഞ്ചറായതിനെ തുടര്‍ന്നു റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ ബൈക്കിടിച്ച് ഡെലിവറി ബോയ് തല്‍ക്ഷണം മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button