KeralaLatest NewsIndia

പൊലീസിലെ ഉന്നതനുമായി സ്വപ്നയുടെ സ്വിമ്മിംഗ് പൂളിലെ നീരാട്ട് മൊബൈലിൽ പകർത്തി മറ്റൊരു പോലീസുകാരൻ, സ്വപ്നയുടെ പാർട്ടി അതിരു വിട്ടപ്പോൾ വിവാഹ മോചനം തേടി കല്യാണപ്പെണ്ണ്

തിരുവനന്തപുരം: പൊലീസിലെ ഉന്നതന്‍ സ്വർണ്ണക്കടത്തുകാരി സ്വപ്നയുമായി സ്വിമ്മിംഗ് പൂളില്‍ നീരാട്ട് നടത്തിയത് ഒമ്പത് മാസം മുന്‍പാണ്. തലസ്ഥാനത്തെ റിസോര്‍ട്ടായിരുന്നു വേദി. സ്വപ്നയുടെ ഉറ്റബന്ധുവിന്റെ വിവാഹ സത്കാരത്തില്‍ അടിച്ചുപൂസായ ഏമാന്‍ സ്വപ്നയുമായി വെള്ളത്തിലേക്ക് മറിഞ്ഞു. ഒപ്പമുണ്ടായിരുന്ന ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഈ ദൃശ്യം മൊബൈലില്‍ ഭംഗിയായി ചിത്രീകരിച്ചു. ദൃശ്യം കൈയിലുള്ളതിനാല്‍ ഈ ഉദ്യോഗസ്ഥന് പൊലീസില്‍ പൊന്നുംവിലയാണെന്നാണ് പൊതു സംസാരം . ഈ സത്കാര ചടങ്ങില്‍ ഒരു ക്രൂരകൃത്യവുമുണ്ടായി.

നവവരനും ബന്ധുക്കളും ഐ.എ.എസ്, ഐ.പി.എസ് ഉന്നതരുമെല്ലാം മദ്യപിച്ച്‌ കൂത്താടുന്നത് കണ്ട് കല്യാണപ്പെണ്ണ് ആകെ ഞെട്ടി. തുടർന്ന് ജ്യൂസില്‍ മദ്യമൊഴിച്ച്‌ ഈ പെണ്‍കുട്ടിയെ സ്വപ്ന ബലമായി കുടിപ്പിച്ചു. കൈകള്‍ പിന്നില്‍ കെട്ടി ബലം പ്രയോഗിച്ച്‌ മദ്യം കുടിപ്പിച്ചെന്ന് പെണ്‍കുട്ടി പോലീസിൽ പരാതിപ്പെട്ടു. എന്നാൽ പൊലീസില്‍ പരാതിയെത്തിയതോടെ പാര്‍ട്ടി നേതൃത്വം ഒരു ഭാഗത്തും ഐ.എ.എസ്, ഐ.പി.എസ് ഉന്നതന്മാര്‍ മറുഭാഗത്തുമായി നിലകൊണ്ടു. ഒടുവില്‍ പൊലീസ് ഉന്നതന്‍ ഇടപെട്ട് സ്വര്‍ണവും പണവും തിരികെവാങ്ങി നല്‍കി, നഷ്ടപരിഹാരവും നല്‍കി കേസ് അവസാനിപ്പിച്ചു.

വിവാഹത്തിന്റെ നാലാംദിനം നടന്ന സത്കാരത്തിന്റെ രാത്രി പിതാവിനൊപ്പം പോയ പെണ്‍കുട്ടി പിന്നീട് വിവാഹമോചനം നേടിയെന്നാണ് റിപ്പോർട്ട്. ഇതുകൂടാതെ എയര്‍ ഇന്ത്യ ജീവനക്കാരനെ വ്യാജ പീഡനക്കേസില്‍ കുടുക്കിയതിന് രണ്ട് കേസുകളില്‍ പ്രതിയാക്കുന്നതിന് തൊട്ടുമുന്‍പ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സ്വപ്‌നയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കാറില്‍ അനുചരന്മാരുമൊത്ത് സ്വപ്‌ന ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. ഉടൻ മടങ്ങി പോകണം എന്ന് നേരത്തെ തന്നെ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ മാഡത്തിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ കാത്തുനില്‍ക്കേണ്ടി വന്നു.ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ട് വൈകിപ്പിക്കുന്നതെന്തെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് സ്വപ്ന കയര്‍ത്തു. പൊലീസുകാര്‍ കേട്ട ഭാവം നടിച്ചില്ല. പിന്നെയാണ് മാഡത്തിന്റെ തനിനിറം പുറത്തുവന്നത്. സെക്രട്ടേറിയറ്റിലെ ഉന്നതനായ ഐ.എ.എസുകാരനെ വിളിച്ച്‌ കാര്യം പറഞ്ഞു.ഉടന്‍ ഐ.ജിയെ വിളിച്ചെങ്കിലും ഫോണ്‍ ബിസി. കാത്തുനില്‍ക്കാന്‍ ഈ ഐ.എ.എസ് സിംഹത്തിന് സമയമില്ലല്ലോ.

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെ 89 ആപ്പുകൾ ഫോണിൽ നിന്ന് നീക്കംചെയ്യണം; ജവാന്മാര്‍ക്ക് നിര്‍ദ്ദേശവുമായി ഇന്ത്യന്‍ സൈന്യം

മാഡത്തെ ഓഫീസില്‍ കാത്തുനിറുത്തിയത് എന്തിനെന്ന് തിരക്കി അറിയിക്കാന്‍ ഐ .ജിക്ക് എസ്.എം.എസ് അയച്ചു. വിരണ്ടുപോയ ഐ.ജി ക്രൈംബ്രാഞ്ച് ഓഫീസില്‍ പാഞ്ഞെത്തി. ഐജി ഇടപെട്ട് സ്വപ്നയെ ഉടന്‍ വിട്ടയച്ചു. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച പൊലീസുകാരെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ചാണ് സ്വപ്‌ന ക്രൈംബ്രാഞ്ചില്‍ നിന്ന് മടങ്ങിയതെന്നാണ് അടക്കം പറച്ചിൽ . പിന്നീട് വ്യാജരേഖ, ആള്‍മാറാട്ടം കേസുകളില്‍ സ്വപ്നയെ പ്രതിയാക്കാന്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇത് തടയാന്‍ ഉന്നതന് കഴിഞ്ഞില്ല എന്നും മാധ്യമ റിപോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button