KeralaLatest NewsNews

അന്വേഷണവുമായി സഹകരിക്കാൻ സ്വപ്‌ന തയ്യാർ: ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത്​ കീഴടങ്ങുമെന്ന് അഭിഭാഷകൻ

കൊച്ചി: സ്വർണക്കടത്ത്​ കേസിൽ അന്വേഷണവുമായി അന്വേഷണവുമായി സഹകരിക്കാൻ സ്വപ്‌ന സുരേഷ് തയ്യാറാണെന്ന് അഭിഭാഷകൻ. ബുധനാഴ്​ച രാത്രി സ്വപ്​ന സുരേഷ്​ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത്​ വെള്ളിയാഴ്​ച പരിഗണിക്കുമെന്നാണ് സൂചന. ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത്​ കീഴടങ്ങാൻ തടസ്സമില്ലെന്നും​ അദ്ദേഹം അറിയിച്ചു. സ്വപ്​ന പ്രഭ സുരേഷ്​ എന്ന പേരിൽ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്​. സ്വർണക്കടത്തുമായി ബന്ധമില്ലെന്നാണ് സ്വപ്​ന സുരേഷ്​ ഹർജിയിൽ പറയുന്നത്.

Read also: സ്വര്‍ണക്കടത്ത് : യൂണിയന്‍ നേതാവിന്റെ വീട്ടില്‍ റെയ്ഡ്; കോഴിക്കോട്ടേ വ്യവസായിയെ ചോദ്യം ചെയ്തു

തനിക്ക്​ ക്രിമിനൽ പശ്ചാത്തലമില്ല. അന്വേഷണ ഉദ്യോഗസ്​ഥരോട്​ ഒന്നും വെളിപ്പെടുത്താനില്ല. കസ്​റ്റംസ്​, കേന്ദ്രസർക്കാർ തുടങ്ങിയവരെ​ കക്ഷി ചേർത്ത് ​ നൽകിയ ഹരജിയിൽ തിരുവനന്തപുരം കോൺസുലേറ്റ്​ സ്വർണക്കടത്ത്​ സംഭവത്തിൽ തനിക്ക്​ പങ്കില്ലെന്നും സ്വപ്‌ന വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ പ​ങ്കു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന സ​ന്ദീ​പ് നാ​യ​ർ​ക്കൊ​പ്പ​മാ​ണ്​ സ്വ​പ്ന ഒ​ളി​വി​ൽ പോ​യ​തെന്നാണ് സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button