Latest NewsIndia

പ്രധാനമന്ത്രിയുടെ ജി.കെ.എ.വൈ പദ്ധതി മൂലം കേരളത്തിന് അഞ്ച് മാസത്തേയ്ക്ക് സൗജന്യമായി ലഭിക്കുക 1388 കോടി രൂപയുടെ ഭക്ഷ്യധാന്യം

1.54 കോടി ആളുകള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ രണ്ടാം ഘട്ടത്തില്‍ കേരളത്തിന് 3.87 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി ലഭിക്കുമെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പദ്ധതി 2020 നവംബര്‍ വരെ നീട്ടിയ സാഹചര്യത്തില്‍ ഈ കണക്കനുസരിച്ച്‌ അഞ്ചുമാസത്തേയ്ക്ക് കേരളത്തിന് മൊത്തം 1388 കോടി രൂപ വിലവരുന്ന ഭക്ഷ്യധാന്യങ്ങളാണ് ലഭിക്കുക. 1.54 കോടി ആളുകള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ പി.എം.ജി.കെ.എ.വൈ പദ്ധതിക്കുണ്ടാകുന്ന എല്ലാ ചെലവുകളും കേന്ദ്രസര്‍ക്കാരായിരിക്കും വഹിക്കുക. ജൂലൈയിലേക്ക് അനുവദിച്ച ഭക്ഷ്യധാന്യം ഇതിനകം തന്നെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കേരളത്തിന് 2.32 ലക്ഷം മെട്രിക് ടണ്‍ അരി നല്‍കിയെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലേക്കാണ് ഇത്രയും അരി നല്‍കിയത്.

ചൈനക്ക് തിരിച്ചടി: ചൈനയില്‍ നിന്നും ആസ്ഥാനം മാറ്റി സ്ഥാപിക്കാന്‍ ഒരുങ്ങി ടിക് ടോക്കിന്റെ മാതൃ കമ്പനി

2020 ജൂലൈ മുതല്‍ ആരംഭിച്ച രണ്ടാം ഘട്ടത്തിനായി 0.632 ലക്ഷം മെട്രിക് ടണ്‍ അരിയും 0.142 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും പ്രതിമാസം കേരളത്തിനായി അനുവദിച്ചിട്ടുണ്ടെന്നും എഫ്.സി.ഐ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ കേരളത്തില്‍ ഉപയോഗിക്കുന്നതിനായി 5.41 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാണ്. ഇതില്‍ 4.80 ലക്ഷം മെട്രിക് ടണ്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പക്കലും സംസ്ഥാനം സംഭരിച്ച 0.61 ലക്ഷം മെട്രിക് ടണ്‍ അരി സംസ്ഥാന സര്‍ക്കാരിന്റെ പക്കലുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button