KeralaLatest NewsNews

സ്വപ്നയുടേത് വ്യാജ ബിരുദം; സർവകലാശാലയിൽ ബി.കോം കോഴ്സേ ഇല്ലെന്ന് കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. വിവേക് എസ് സാഥെ

തിരുവനന്തപുരം : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രക എന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷ് എയർ ഇന്ത്യ സാറ്റ്സിൽ ഉൾപ്പെടെ ജോലിക്കായി സമർപ്പിച്ച ബികോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാല. എയർ ഇന്ത്യ സാറ്റ്സുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് പിടിച്ചെടുത്തതാണ് ഈ സർട്ടിഫിക്കറ്റ്. ഇതേ ബിരുദമാണു യോഗ്യതയായി കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും കണക്കാക്കിയത്.

എന്നാൽ സ്വപ്ന ഈ സർവകലാശാലയിലെ വിദ്യാർഥി ആയിരുന്നില്ലെന്നും സർവകലാശാലയിലോ അതിനു കീഴിലുള്ള കോളജുകളിലോ ബികോം കോഴ്സ് തന്നെ ഇല്ലെന്നും കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. വിവേക് എസ് സാഥെ പറഞ്ഞു.

സർട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമെന്നു വ്യക്തമായി. സർട്ടിഫിക്കറ്റുകളിലെ സുരക്ഷാ മുദ്രകളൊന്നും ഇല്ല.സ്വപ്നയുടെ പശ്ചാത്തലത്തെക്കുറിച്ച് ഇടനിലക്കാരായ ഏജൻസി വ്യക്തമായ അന്വേഷണം നടത്തിയിരുന്നുവെന്നു പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button