Latest NewsNewsInternational

മൈന്‍ പൊട്ടിത്തെറിച്ച് വന്‍ സ്‌ഫോടനം : ആറ് പേര്‍ കൊല്ലപ്പെട്ടു

 

കാബൂള്‍: മൈന്‍ പൊട്ടിത്തെറിച്ച് വന്‍ സ്ഫോടനം, ആറ് പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലാണ് ദാരുണ സംഭവം നടന്നത്. . അഫ്ഗാനിലെ ഘാസ്‌നി പ്രവിശ്യയിലാണ് സംഭവം. ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഘസ്‌നി ഗവര്‍ണറാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

മരിച്ചവരിലും പരിക്കേറ്റവരിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം..ഏതാനു മാസങ്ങള്‍ക്ക് മുമ്പ് അഫ്ഗാനിസ്ഥാനിലെ വടക്കു കിഴക്കന്‍ പ്രദേശമായ തഖര്‍ പ്രവിശ്യയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ 11-12 വയസ്സിനിടയിലുള്ള ഒമ്പത് സ്‌കൂള്‍ കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. കുഴിബോംബുകള്‍ സ്ഥാപിച്ച റോഡിലേക്ക് കുട്ടികള്‍ എത്തിയപ്പോള്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. മരണപ്പെട്ട ഒമ്പതുപേരോടൊപ്പമുണ്ടായിരുന്ന 3 കുട്ടികളെ കാണാതായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button