KeralaLatest NewsIndia

ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു, ചോദ്യം ചെയ്യൽ കസ്റ്റംസ് ഓഫീസിൽ വിളിച്ചു വരുത്തി

വൈ​കു​ന്നേ​രം നാ​ലോ​ടെ പൂ​ജ​പ്പു​ര​യി​ലെ വീ​ട്ടി​ലെ​ത്തി ശി​വ​ശ​ങ്ക​റി​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ന്‍ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു. തി​രു​വ​ന​ന്ത​പു​രം ക​സ്റ്റം​സ് ഓ​ഫീ​സി​ലെ​ത്തി​യ ശി​വ​ശ​ങ്ക​റി​നെ ഡി​ആ​ര്‍​ഐ, ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. വൈ​കു​ന്നേ​രം നാ​ലോ​ടെ പൂ​ജ​പ്പു​ര​യി​ലെ വീ​ട്ടി​ലെ​ത്തി ശി​വ​ശ​ങ്ക​റി​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

എ​യ​ര്‍​കാ​ര്‍​ഗോ ക​മ്മീ​ഷ​ണ​ര്‍ രാ​മ​മൂ​ര്‍​ത്തി ഉ​ള്‍​പ്പെ​ടെ മൂ​ന്നം​ഗ സം​ഘ​മാ​ണ് ശി​വ​ശ​ങ്ക​റി​ന്‍റെ വീ​ട്ടി​ലെ​ത്തി നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഔ​ദ്യോ​ഗി​ക ബോ​ര്‍​ഡ് ഇ​ല്ലാ​ത്ത വാ​ഹ​ന​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യ​ത്. മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​യി​ല്ല. ഇ​തി​നു പി​ന്നാ​ലെയാണ് മു​ന്‍​വ​ശ​ത്ത് ത​മ്പ​ടി​ച്ചി​രു​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ക​ണ്ണു​വെ​ട്ടി​ച്ച്‌ ശി​വ​ശ​ങ്ക​ര്‍ വീ​ടി​ന് പി​ന്‍​വ​ശ​ത്തു​കൂ​ടി ക​സ്റ്റം​സ് ഓ​ഫീ​സി​ലേ​ക്കു​പോ​യത്.

സ്വര്‍ണക്കടത്ത് കേസ് ; കസ്റ്റംസ് സംഘം ശിവശങ്കറിന്റെ വീട്ടില്‍

അ​തേ​സ​മ​യം, പ​ല സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെയും ഗൂ​ഡാ​ലോ​ച​ന ശി​വ​ശ​ങ്ക​റി​ന്‍റെ ഫ്ളാറ്റില്‍ വ​ച്ചാ​യി​രു​ന്നു​വെ​ന്ന് കേ​സി​ലെ പ്ര​തി സ​രി​ത് മൊ​ഴി ന​ല്‍​കി. എ​ന്നാ​ല്‍ ഗൂ​ഡാ​ലോ​ച​ന​യി​ല്‍ ശി​വ​ശ​ങ്ക​റി​ന് പ​ങ്കി​ല്ലെ​ന്നും സ​രി​ത് വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button