KeralaLatest NewsIndia

ഡിപ്ലോമാറ്റിക് സ്വര്‍ണ്ണക്കടത്ത് കേസ്: മൂന്ന് പേര്‍ കൂടി കസ്റ്റംസിന്റെ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി കസ്റ്റംസിന്റെ കസ്റ്റഡിയില്‍. റമീസില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങിയവരാണ് പിടിയിലായതെന്നാണ് വിവരം. ഇവരെ കേസന്വേഷിക്കുന്ന കസ്റ്റംസ് സംഘം ചോദ്യം ചെയ്യുകയാണ്. വൈകുന്നേരത്തോടെ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തും.സ്വപ്ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.

പ്രതികളെ എന്‍ഐഎ കോടതി ഏഴ് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരുന്നു. കേസിലെ മൂന്നാം പ്രതിയും ദുബായിലെ വ്യവസായിയുമായ ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്ന എന്‍ഐഎ അപേക്ഷയില്‍ കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും. നാലാം പ്രതിയായ സന്ദീപില്‍ നിന്ന് പിടിച്ചെടുത്ത ബാഗ് കോടതിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കും. കേസിലെ നിര്‍ണായക വിവരങ്ങള്‍ സന്ദീപിന്റെ ബാഗ് പരിശോധിച്ചാല്‍ ലഭിക്കുമെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചിട്ടുള്ളത്.

ഗുണ്ടാപ്പട സ്വപ്നയുടെ കാറിനെ പിന്തുടർന്നത് അപായപ്പെടുത്താൻ, ബംഗളൂരുവില്‍ എന്‍ ഐ എ അതിവേഗം ഇടപെട്ടതു കൊണ്ട് സ്വപ്‌നയ്ക്ക് ജീവന്‍ നഷ്ടമായില്ല

അതേസമയം, സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ക്ക് പോലീസ് അസോസിയേഷനിലും പിടിപാട് എന്ന് സൂചന . മദ്യപിച്ച്‌ വാഹനമോടിച്ചതിന് കഴിഞ്ഞ മാസം സന്ദീപിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് രക്ഷിച്ചത് പോലീസ് അസോസിയേഷന്‍ നേതാവാണെന്നും ആരോപണമുണ്ട്. സന്ദീപിന്‍റ ബെന്‍സ് കാറിലെ നിത്യയാത്രികനാണ് ഈ നേതാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button