KeralaLatest NewsIndia

ഗുണ്ടാപ്പട സ്വപ്നയുടെ കാറിനെ പിന്തുടർന്നത് അപായപ്പെടുത്താൻ, ബംഗളൂരുവില്‍ എന്‍ ഐ എ അതിവേഗം ഇടപെട്ടതു കൊണ്ട് സ്വപ്‌നയ്ക്ക് ജീവന്‍ നഷ്ടമായില്ല

ഈ സാഹചര്യത്തിലായിരുന്നു ഗുണ്ടാ സംഘത്തിന്റെ എസ്‌കോര്‍ട്ട്. ആരുടെ നിര്‍ദ്ദേശ പ്രകാരമാണിവർ പിന്തുടർന്നതെന്ന് അന്വേഷിക്കും .

കൊച്ചി: ബംഗളൂരുവിലേക്കുള്ള സ്വപ്‌നാ സുരേഷിന്റെ യാത്രയെ അനുഗമിച്ച ഗുണ്ടാ സംഘത്തിന്റെ ലക്‌ഷ്യം സ്വപ്നയെ അപായപ്പെടുത്തുക എന്നത് തന്നെയെന്ന് റിപ്പോർട്ട്. ഇവർക്കെതിരെയും എൻഐഎ അന്വേഷണം ആരംഭിച്ചു. ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. സ്വപ്‌ന മനസ്സുമാറ്റുമെന്ന് മാഫിയ സംശയിച്ചിരുന്നു. ഇതിന്റെ സൂചനകളും കൂടെയുണ്ടായിരുന്ന സന്ദീപ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഗുണ്ടാ സംഘത്തിന്റെ എസ്‌കോര്‍ട്ട്. ആരുടെ നിര്‍ദ്ദേശ പ്രകാരമാണിവർ പിന്തുടർന്നതെന്ന് അന്വേഷിക്കും .

തിരുവനന്തപുരത്ത് നിന്നായിരുന്നു സ്വപ്ന കൊച്ചിയില്‍ എത്തിയത്. കീഴടങ്ങുകയായിരുന്നു ലക്ഷ്യം. കോടതിയില്‍ കീഴടങ്ങാന്‍ ഒരുങ്ങിയ സ്വപ്ന സ്വര്‍ണക്കടത്തു സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ യുഎപിഎ ചുമത്തിയതോടെയാണു സംസ്ഥാനം വിടാന്‍ നിര്‍ദ്ദേശം ലഭിച്ചത്. ഇതിനിടയിലാണു സ്വപ്ന കുടുംബത്തോടൊപ്പം സഞ്ചരിച്ച വാഹനത്തെ അജ്ഞാതര്‍ പിന്തുടര്‍ന്നത്. മട്ടാഞ്ചേരി രജിസ്റ്റ്രേഷന്‍ നമ്പരായിരുന്നു വാഹനത്തിന്. എന്നാല്‍ നമ്പര്‍ വ്യാജമാണെന്നാണ് നിഗമനം.

കേരളത്തില്‍ റോഡ് മാര്‍ഗമുള്ള കുഴല്‍പ്പണക്കടത്തിന് അകമ്പടി പോകുന്ന കൊച്ചിയിലെ ഗുണ്ടാസംഘമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് സൂചന. കൊച്ചി വിടും മുമ്ബ് തൃപ്പൂണിത്തുറയില്‍ വെച്ച്‌ മൊബൈല്‍ ഫോണില്‍ സ്വപ്നയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് അജ്ഞാത വാഹനത്തിലുള്ളവര്‍ക്ക് കൈമാറിയത് അന്ദീപാണെന്ന് പറയുന്നു. അതേസമയം ഇവർ പിടിയിലായതും സമാന സന്ദേശം കൈമാറുമ്പോഴായിരുന്നു. ജീവന്‍ അപകടത്തിലാണെന്ന് തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിനെയാണ് സ്വപ്നയുടെ മകള്‍ വിളിച്ചറിയിച്ചത്.

സ്വപ്നയുമായുള്ള അടുപ്പം, സ്പീക്കർക്കെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം

സ്വപ്നയുടെ മകള്‍ ഇതേക്കുറിച്ച്‌ വിളിച്ച്‌ സുഹൃത്തിനെ അറിയിക്കുന്ന സമയം സുഹൃത്ത് ഐബി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ഇങ്ങനെയാണ് ഇവര്‍ പിടിയിലായത്. അതേസമയം കോടതിയിൽ ഹാജരാക്കിയ സ്വപ്ന വളരെയേറെ ഭയന്നാണ് നിന്നത്. കസ്റ്റഡിയില്‍ കഴിയുന്ന കാലയളവില്‍ പ്രതികള്‍ക്ക് അവരുടെ അഭിഭാഷകനുമായി ബന്ധപ്പെടാന്‍ അവസരം നല്‍കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.

മാനസികമോ ശാരീരികമോ ആയ പീഡനങ്ങളൊന്നുമുണ്ടാവരുത്. തുടര്‍ച്ചയായി മൂന്നു മണിക്കൂറില്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പാടില്ല. മൂന്നു മണിക്കൂറിനുശേഷം ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണം എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button