Latest NewsNewsIndia

‘നിങ്ങൾക്ക് പരീക്ഷയ്ക്ക് ലഭിച്ച മാർക്കല്ല നിങ്ങളുടെ ജീവിതം നിർണയിക്കുന്നത്’; മാർക്ക് കുറഞ്ഞതിനും തോറ്റതിനും വിഷാദത്തിലാകുന്ന വിദ്യാർത്ഥികൾക്കായി തന്റെ പ്ലസ് ടു മാർക്ക് ലിസ്റ്റ് പങ്കുവെച്ച് ഐ എ സ് ഓഫീസർ

പത്തിലും പന്ത്രണ്ടിലും മാർക്ക് കുറഞ്ഞതിനും തോറ്റതിനും വിഷാദത്തിലാകുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകി ഐഎഎസ് ഉദ്യോഗസ്ഥനായ നിതിൻ സംഘ് വാൻ. നിങ്ങൾക്ക് ലഭിച്ച മാർക്കല്ല നിങ്ങളുടെ ജീവിതം നിർണയിക്കുന്നത്, മറിച്ച് നിങ്ങളുടെ നിശ്ചയദാർഢ്യമാണ് നിതിൻ സംഘ് വാൻ പറഞ്ഞു. ട്വിറ്ററിലൂടെ തന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പങ്കുവെച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥൻ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകിയത്. 12ാം ക്ലാസ് പരീക്ഷയിൽ ഇദ്ദേഹത്തിന് കെമിസ്ട്രി പേപ്പറിന് ലഭിച്ചത് വെറും 24 മാർക്ക്. പാസ് മാർക്കിനേക്കാൾ ഒരു മാർക്ക് കൂടുതൽ.

 

ജീവിതത്തിൽ എന്താകണമെന്ന തന്റെ ആഗ്രഹത്തെ നിർണയിച്ചത് ഈ മാർക്കല്ലെന്നും നിതിൻ സംഘ് വാൻ പറയുന്നു. ജീവിതമെന്നത് ബോർഡ് എക്സാം അല്ലെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറയുന്നു. പരീക്ഷാഫലത്തിലൂടെ ആത്മപരിശോധനയാണ് നടത്തേണ്ടത്, വിമർശനമല്ലെന്നും അദ്ദേഹം ഉപദേശിക്കുന്നു.

2002 ബാച്ചിലെ മാർക്ക് ലിസ്റ്റാണ് നിതിൻ സംഘ് വൻ ട്വിറ്ററിലൂടെ പങ്കുവെച്ചത്. കെമിസ്ട്രി പേപ്പറിൽ മാർക്ക് കുറഞ്ഞെങ്കിലും മദ്രാസ് ഐഐടിയിലാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്.അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷനിലെ ഡപ്യൂട്ടി മുൻസിപ്പൽ കമ്മീഷണറാണ് ഇപ്പോൾ നിതിൻ സംഘ് വൻ. 2015 ലെ ഐഎഎസ് പരീക്ഷയിൽ 28 ാം റാങ്ക് നേടിയായിരുന്നു ഇദ്ദേഹത്തിന്റെ വിജയം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button