Latest NewsNews

രണ്ട് ദിവസമായി ആരോഗ്യനില മോശം ; ‘ പഞ്ചാബ് ഐശ്യര്യാ റായ് ‘ എന്നറിയപ്പെടുന്ന മുന്‍ ബിഗ് ബോസ് താരം കോവിഡ് ടെസ്റ്റിന് വിധേയയായി

ബിഗ് ബോസ് 13 മത്സരാര്‍ത്ഥിയും നടിയും മോഡലുമായ ഹിമാന്‍ഷി ഖുറാന കഴിഞ്ഞ രണ്ട് ദിവസമായി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോവിഡ് ടെസ്റ്റിന് വിധേയയായി. ഹിമാന്‍ഷിയുടെ മാനേജര്‍ ആണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോള്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് താരത്തിന്റെ മാനേജര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.

കഴിഞ്ഞ 2 ദിവസമായി ഹിമാന്‍ഷി ഖുറാനയ്ക്ക് സുഖമില്ലെന്നും കോവിഡ് -19 നായുള്ള ടെസ്റ്റുകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഒപ്പം ഈ വിവരം എല്ലാവരോടുമായി പങ്കിടുകയാണെന്നും തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സന്ദേശമയയ്ക്കുന്നത് നിര്‍ത്തണമെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കുക എന്നും അദ്ദേഹം ഇതോടൊപ്പം കുറിച്ചു.

വിവരം പങ്കുവച്ച ഉടനെ ആശ്വാസവാക്കുകളും പ്രാര്‍ത്ഥനകളുമായി ആരാധകരുമെത്തി. വിഷമിക്കേണ്ട ഹിമാന്‍ഷി നിങ്ങള്‍ക്ക് സുഖമായിരിക്കുമെന്നും എല്ലാവരും നിങ്ങളോടൊപ്പമുണ്ടെന്നും ഒരു ആരാധകന്‍ കുറിച്ചു. ഹിമാന്‍ഷിയുടെ നല്ല ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷിക്കുന്നു. ദയവായി അവളെയും നിങ്ങളെയും ചുറ്റുമുള്ള ആളുകളെയും പരിപാലിക്കുക. ദൈവം നിങ്ങള്‍ രണ്ടുപേരെയും എപ്പോഴും അനുഗ്രഹിക്കട്ടെ എന്ന് മറ്റൊരു ആരാധകനും കുറിച്ചു.

ബിഗ് ബോസ് 13 റണ്ണര്‍അപ്പും കാമുകനുമായ മോഡല്‍ അസിം റിയാസിനൊപ്പം അടുത്തിടെ ഹിമാന്‍ഷി ഒരു മ്യൂസിക് വീഡിയോ ചിത്രീകരിച്ചിരുന്നു. അര്‍ജിത് സിംഗിന്റെ മൂന്നാമത്തെ മ്യൂസിക് വീഡിയോ ആയിരുന്നു ഇത്. കല്ലാ സോഹ്ന നായിയുടെയും ഖ്യാല്‍ രാഖിയ കാറിന്റെയും മ്യൂസിക് വീഡിയോകളില്‍ ഇവര്‍ നേരത്തെ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇതുവരെ റിലീസ് ചെയ്യപ്പെടാത്ത മ്യൂസിക് വീഡിയോയുടെ ഷൂട്ടിംഗില്‍ നിന്നുള്ള ഒരു ഫോട്ടോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നേവി ബ്ലൂ ചെക്ക് ഷര്‍ട്ടും ബീജ് കാര്‍ഗോ പാന്റും ധരിച്ച ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കില്‍ ഇരിക്കുന്നതായി അസിമും ഇളം പിങ്ക് നിറത്തിലുള്ള സല്‍വാര്‍ കമീസ് ധരിച്ച് ഹിമാന്‍ഷിയുമായിരുന്നു ചിത്രത്തില്‍.

‘പഞ്ചാബ് കി ഐശ്വര്യ റായ്’ എന്നറിയപ്പെടുന്ന ഹിമാന്‍ഷി നിരവധി പഞ്ചാബി മ്യൂസിക് വീഡിയോകളിലും ഏതാനും പഞ്ചാബി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് ബിഗ് ബോസ് 13 ല്‍ വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button