Latest NewsSaudi ArabiaNewsGulf

കോവിഡ് -19 : സൗദിയില്‍ നിന്നും വരുന്നത് ആശ്വാസവാര്‍ത്ത

റിയാദ് : സൗദിയില്‍ കോവിഡ് മുക്തരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 4,574 പേരാണ് സുഖം പ്രാപിച്ചത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,87,622 ആയി ഉയര്‍ന്നു. 2,764 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 2,43,238 ആയി. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 53,246 ആയി കുറഞ്ഞു. ഇതില്‍ 2,206 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

read also : കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം ഏറ്റവും മികച്ചത് : ‘രാജ്യത്തിനു മാത്രമല്ല, ലോകത്തിനു മുഴുവന്‍ കോവിഡ്-19 രോഗത്തിനുള്ള മരുന്നു ഉത്പാദിപ്പിക്കാന്‍ ഇന്ത്യയ്ക്കാകുമെന്ന് ബില്‍ ഗേറ്റ്‌സ്

അതേസമയം ഒരു ദിവസത്തിനിടെ 45 പേര്‍ കോവിഡ് മൂലം രാജ്യത്താകെ മരിച്ചു.ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 2,370 ആയി. 24 മണിക്കൂറില്‍ 58,190 കോവിഡ് പരിശോധനകള്‍ നടന്നു. രാജ്യത്താകെ ഇതുവരെ 2,494,873 സ്രവസാമ്പിളുകള്‍ പരിശോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button