KeralaLatest NewsNews

കാർബൺ ഡോക്ടർ ഉദ്‌ഘാടനം: സ്‌പീക്കർ പങ്കെടുത്തത് പാർട്ടിയിൽ നിന്നു വിവരം തേടിയോ വിശ്വാസത്തിലെടുത്തോ അല്ലെന്ന് സിപിഎം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ വർക്‌ഷോപ് ആയ ‘കാർബൺ ഡോക്ടർ’ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തത് പാർട്ടിയിൽ നിന്നു വിവരം തേടിയോ വിശ്വാസത്തിലെടുത്തോ അല്ലെന്ന് സിപിഎം ജില്ലാ നേതൃത്വം. ചടങ്ങിൽ അധ്യക്ഷനായി നിശ്ചയിച്ചിരുന്നത് മുൻമന്ത്രിയും നെടുമങ്ങാട് എംഎൽഎയുമായ സി.ദിവാകരനെയാണ്. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ പങ്കെടുക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചെങ്കിലും സഭാധ്യക്ഷനായ സ്പീക്കർ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. രാവിലെ നിശ്ചയിരുന്ന ചടങ്ങ് സ്‌പീക്കറുടെ സൗകര്യാർത്ഥമാണ് ഉച്ചയ്ക്ക് നടത്തിയത്.

Read also:രാ​ജ്യ​ത്ത് കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​നം ആ​രം​ഭിച്ചതായി ഐ​എം​എ

സഭാസമ്മേളനം നടക്കുന്ന സമയത്ത് 15 കിലോമീറ്ററകലെ ഇങ്ങനെയൊരു സ്വകാര്യചടങ്ങ് ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായമാണു നേതൃത്വത്തിനുള്ളത്. വിവാദം ഉയർന്നതോടെ ജില്ലാ നേതൃത്വത്തിൽ നിന്നു സംസ്ഥാന നേതൃത്വം വിവരം തേടിയിരുന്നു.കോൺസുലേറ്റ് പ്രതിനിധിയെന്ന നിലയിൽ പരിചയമുണ്ടായിരുന്ന സ്വപ്ന സുരേഷ് നിർബന്ധിച്ചതിന്റെയും അവരുമായുള്ള സൗഹൃദത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമാണ് പങ്കെടുത്തതെന്ന ശ്രീരാമകൃഷ്ണന്റെ വിശദീകരണവും സിപിഎം കണക്കിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button