Latest NewsNewsInternational

വുഹാന്‍ വൈറോളജി ലാബിനെ കുറിച്ച് പുറത്തുവരുന്നത് നിര്‍ണായക വിവരങ്ങള്‍്

വാഷിങ്ടന്‍ : വുഹാന്‍ വൈറോളജി ലാബിനെ കുറിച്ച് പുറത്തുവരുന്നത് നിര്‍ണായക വിവരങ്ങള്‍്. ചൈനയിലെ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരുടെയും മറ്റും ഗുരുതരമായ കുറവുണ്ടെന്നും ഇതു ലബോറട്ടറിയുടെ സുരക്ഷയെ ബാധിക്കുമെന്നും 2018ല്‍ യുഎസിനു മുന്നറിയിപ്പു ലഭിച്ചെന്നതിന്റെ തെളിവു പുറത്ത്. 2 വര്‍ഷം പഴക്കമുള്ള ഈ നയതന്ത്ര വിവരം ഈവര്‍ഷം ആദ്യമാണു പുറത്തുവന്നത്. കൊറോണ വൈറസ് പുറത്തുവന്നതു വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നാണെന്നു ട്രംപ് ഭരണകൂടം നിരന്തരം ആരോപിച്ചിരുന്നു

read also : കൊറോണ വൈറസിനെ പുറത്തുവിട്ടത് വുഹാന്‍ വൈറോളജി ലാബിലെ പരിശീലനാര്‍ഥി; വൈറസ് ബാധയേറ്റ ഇവരിൽ നിന്നും ആൺസുഹൃത്തിലേക്ക് പടർന്നതായും മാധ്യമം

ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് നിയമപോരാട്ടത്തിന്റെ ഭാഗമായി വാഷിങ്ടന്‍ പോസ്റ്റാണ് 2018 ജനുവരിയിലെ ഈ നയതന്ത്ര വിവരം പുറത്തുവിട്ടത്. പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധര്‍, ഗവേഷകര്‍ എന്നിവരുടെ കുറവ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിക്കുന്ന ഗാല്‍വേസ്റ്റണിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് മെഡിക്കല്‍ ബ്രാഞ്ച് തീര്‍ത്തുകൊടുക്കുമെന്നുള്ള വിവരവും ഈ കേബിളില്‍ ഉള്‍പ്പെടുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ക്കുള്ള പരിശീലനം യൂണിവേഴ്‌സിറ്റി നല്‍കാറുണ്ടെന്നും രേഖയില്‍ പറയുന്നു.

2018 ഏപ്രിലിലെ രണ്ടാം രേഖയില്‍ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ ലാബിന് ആവശ്യമായ നിര്‍ദേശങ്ങളും ബയോസേഫ്റ്റി പരിശീലനവും നല്‍കുന്നതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button