KeralaLatest NewsIndia

അരുണ്‍ ബാലചന്ദ്രനെ ഒടുവിൽ ഡ്രീം കേരളയില്‍ നിന്നും പുറത്താക്കി , പുറത്താക്കൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട്

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയുടെ ചുമതലയില്‍ നിന്ന് നീക്കി. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയുടെ പദവിയില്‍ നിന്നു അരുണിനെ നീക്കിയെങ്കിലും ഡ്രീം കേരളയില്‍ തുടരുന്നത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അരുണ്‍ ബാലചന്ദ്രനെ അടിയന്തരമായി നീക്കിയത്.

കൊവിഡിനെ തുടര്‍ന്ന് വിദേശത്തുനിന്ന് തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ തുടങ്ങിയ ഡ്രീം കേരള പദ്ധതിയുടെ നിര്‍വാഹക സമിതിയില്‍ അംഗമായിരുന്നു അരുണ്‍. അരുണിന്റെ നിയമനങ്ങളില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ക്രമവിരുദ്ധമായി ഇടപെട്ടുവെന്ന് ആക്ഷേപം ഉയര്‍ന്നു. ഐ.ടി ഫെലോ ആകാനുള്ള യോഗ്യതയോ പ്രവൃത്തി പരിചയമോ അരുണിനില്ലെന്നും ആരോപണം വന്നിട്ടുണ്ട്.

പാലത്തായി പീഡനക്കേസ്: പോക്‌സോ നിലനില്‍ക്കുന്നതിനുള്ള തുടരന്വേഷണം നടക്കുന്നു : പി ജയരാജൻ

മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ എന്ന നിയില്‍ ഈ മാസം ആദ്യമാണ് അരുണിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button