KeralaLatest NewsNews

മലയാള സിനിമയില്‍ അനധികൃത സ്രോതസുകളില്‍ നിന്ന് പണമൊഴുകുന്നു : വ്യാജപ്രചരണത്തിനെതിരെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

കൊച്ചി: മലയാള സിനിമയില്‍ അനധികൃത സ്രോതസുകളില്‍ നിന്ന് പണമൊഴുകുന്നു . വ്യാജപ്രചരണത്തിനെതിരെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സിനിമയിലാകെ കള്ളപ്പണവും മെറ്റല്‍ കറന്‍സിയും ഒഴുകുകയാണെന്ന പ്രചരണം ഇപ്പോള്‍ തന്നെ വന്‍പ്രതിസന്ധിയിലായ വ്യവസായത്തെ ഇല്ലായ്മ ചെയ്യാനേ ഉപകരിക്കൂ എന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയും നിര്‍മ്മാതാവുമായ ആന്റോ ജോസഫ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Read Also : സ്വർണ്ണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദ് ഫഹദ് ഫാസിലിന്റെ സിനിമയിൽ അഭിനയിച്ചെന്ന് റിപ്പോർട്ട്, അറിയുന്നത് ഇപ്പോഴെന്ന് സംവിധായകന്‍

കൃത്യമായി ഇന്‍കം ടാക്‌സും ജിഎസ്ടിയും നിശ്ചിത സമയക്രമത്തില്‍ ഹാജരാക്കി അങ്ങേയറ്റം സുതാര്യമായി ചലച്ചിത്ര നിര്‍മാണം നടത്തുന്നവരാണ് മഹാഭൂരിപക്ഷം നിര്‍മാതാക്കളും.ഏതെങ്കിലും ഒരു നിര്‍മാതാവ് അനധികൃത ധനസ്രോതസുകളെ ആശ്രയിക്കുന്നതായി സൂചന ലഭിച്ചാല്‍ കൃത്യമായതും സുതാര്യമായതുമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണം. അത്തരം അന്വേഷണങ്ങളില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എല്ലാ സഹകരണവും നല്‍കും.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണ ചെലവ് കുറക്കാനായി പ്രതിഫലത്തില്‍ കുറവ് വരുത്തണമെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആവശ്യത്തോട് ഫെഫ്കയും അമ്മയും അനുകൂലമായി പ്രതികരിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിശ്ചിയിച്ചിരിക്കുന്ന കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ചിലവ് ചുരുക്കി പുതിയ ചിത്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ അനുമതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button