Latest NewsNewsIndia

തുടര്‍ച്ചയായ മൂന്നാം ദിവസവും നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ ; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ വെടിവയ്പ്പും തീവ്രമായ ഷെല്ലാക്രമണവും നടത്തി. രാവിലെ 11 മണിയോടെയാണ് പൂഞ്ച് ജില്ലയിലെ ഖാസ്ബ സെക്ടറിലെ നിയന്ത്രണ രേഖയില്‍ ചെറിയ ആയുധങ്ങള്‍ പ്രയോഗിച്ച് മോര്‍ട്ടറുകള്‍ ഉപയോഗിച്ച് ഷെല്ലാക്രമണം നടത്തിയത്. എന്നാല്‍ ഇതിന് മറുപടിയായി ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു കൊണ്ടിരിക്കുകയാണെന്നും പാക് സൈന്യം യാതൊരു പ്രകോപനവുമില്ലാതെയാണ് വെടിനിര്‍ത്തല്‍ നിയമലംഘനം നടത്തിയതെന്നും പ്രതിരോധ വക്താവ് പറഞ്ഞു.

പൂഞ്ചിലെ നിയന്ത്രണ രേഖയില്‍ വ്യാഴാഴ്ച വെടിനിര്‍ത്തല്‍ ലംഘനം കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ മൂന്നാമതാണ്. ഈ വര്‍ഷം ജനുവരി മുതല്‍ പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ 2,711 തവണ വെടിനിര്‍ത്തല്‍ ലംഘിച്ചു. ഈ വര്‍ഷം ഇതുവരെ പാകിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ നിയമലംഘനത്തില്‍ 21 സൈനികര്‍ വീരമൃത്യുവരിക്കുകയും 94 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ജമ്മു കശ്മീരിലെ തങ്ദാര്‍ സെക്ടറിലെ സിവിലിയന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ബുധനാഴ്ച രാത്രി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുകയും ഇതില്‍ ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവളെ ആശുപത്രിയിലേക്ക് മാറ്റി, അവളുടെ നില തൃപ്തികരമാണെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു.

അതേസമയം ഇന്നലെ രാത്രി തങ്ധാര്‍ സെക്ടറിലെ ഹജിത്ര ഗ്രാമത്തിലെ ഒരു സ്ത്രീക്ക് വെടിയേറ്റു. പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചും. നിലവില്‍ യുവതിയുടെ നില തൃപ്തികരം തന്നെയാണെന്ന് സൈന്യം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button