KeralaLatest NewsIndia

സ്വര്‍ണ്ണക്കടത്ത് കേസ്; പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കസ്റ്റംസ് നീക്കം തുടങ്ങി

ഇവരുടെ പേരിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങള്‍ തേടി സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിനും റവന്യു വകുപ്പിനും കത്ത് നല്‍കി.

തിരുവനന്തപുരം: വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ മൂന്നു പ്രതികളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ കസ്റ്റംസ് നീക്കം തുടങ്ങി. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ആണ് കസ്റ്റംസ് നീക്കം തുടങ്ങിയത്. മൂവരുടെയും ബാങ്ക് നിക്ഷേപങ്ങളുടെ വിവരം അടക്കം കസ്റ്റംസ് ശേഖരിച്ചു. ഇവരുടെ പേരിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങള്‍ തേടി സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിനും റവന്യു വകുപ്പിനും കത്ത് നല്‍കി.

സഫേമ നിയമപ്രകാരമാണ് കസ്റ്റംസ് നടപടി. പ്രതികള്‍ക്ക് തലസ്ഥാനത്ത് ബിനാമി സ്വത്തുക്കള്‍ ഉണ്ടെന്ന വിവരവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. അതെ സമയം അതേസമയം, സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ അഴിച്ചു പണി. ആറ് സൂപ്രണ്ടുമാരും രണ്ട് ഇന്‍സ്പെക്ടര്‍മാരും അടക്കും അന്വേഷണ സംഘത്തിലുള്ള എട്ട് പേരെ സ്ഥലം മാറ്റി ഉത്തരവിറങ്ങി.

ഇന്ത്യക്ക് അനുകൂലമായ പ്രമേയം ഏകകണ്ഠമായി പാസ്സാക്കി അമേരിക്കന്‍ ജനപ്രതിനിധി സഭ; ചൈനയ്ക്ക് രൂക്ഷ വിമര്‍ശനം

കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റിലേക്ക് മാറ്റിയത്. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞതിനാലാണ് മാറ്റുന്നതെന്നാണ് വിശദീകരണം. അപ്രതീക്ഷിത നടപടിയില്‍ പ്രിവന്റീവ് വിഭാഗം അതൃപ്തി അറിയിച്ചതായി സൂചന. സ്ഥലം മാറ്റപ്പെട്ടവര്‍ക്ക് പകരമായി എട്ട് ഉദ്യാഗസ്ഥരെത്തന്നെ പ്രിവന്റീവിലേക്ക് നിയമിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button