News

എസ്എൻഡിപി നേതാവ് യൂണിയന്‍ സെക്രട്ടറി മഹേശന്റെ ആത്മഹത്യ; തുഷാറിനെതിരെ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സുഭാഷ്

യൂണിയനില്‍ നിന്നുള്ള പണം ഉപയോ​ഗിച്ച്‌ തുഷാര്‍ തോട്ടം വാങ്ങിയതിന്റെ തെളിവുകളും സുഭാഷ് വാസു മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി .

മാവേലിക്കര: എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയില്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സുഭാഷ് വാസു. മഹേശന്റെ മരണത്തിനു കാരണമായ സാമ്പത്തിക ക്രമക്കേടുകള്‍ കാണിച്ചത് തുഷാര്‍ ആണെന്നും സുഭാഷ് വാസു പത്ര സമ്മേളനത്തിൽ പറഞ്ഞു. യൂണിയനില്‍ നിന്നുള്ള പണം ഉപയോ​ഗിച്ച്‌ തുഷാര്‍ തോട്ടം വാങ്ങിയതിന്റെ തെളിവുകളും സുഭാഷ് വാസു മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി .

തുഷാറിന് ഹവാല ഇടപാടുകള്‍ ഉണ്ട്. തുഷാറിന്റെ കണക്കിൽപ്പെടാത്ത സ്വത്തുക്കൾ അമേരിക്കയിലും സിംഗപ്പൂരിലുമായി ഉണ്ടെന്നും ഇതിന്റെ തെളിവ് അന്വേഷണ സംഘത്തിന് കൈമാറുമെന്നും സുഭാഷ് വാസു പറഞ്ഞു.മഹേശന്‍ എടുത്തതായി പറയുന്ന ഒമ്പത് കോടി രൂപയും തുഷാര്‍ വെള്ളാപ്പള്ളിയാണ് വാങ്ങിയത്. യൂണിയനില്‍ നിന്നുള്ള പണം ഉപയോഗിച്ച് ഉടുമ്പന്‍ചോലയില്‍ തുഷാര്‍വെള്ളാപ്പള്ളി ഭൂമി വാങ്ങിയിട്ടുണ്ട്. തുഷാറിന്റേയും സഹോദരിയുടേയും കഴിഞ്ഞ 20 വര്‍ഷത്തെ വിദേശ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഹവാല ഇടപാടുകള്‍ വ്യക്തമാകുമെന്നും സുഭാഷ് വാസു പറഞ്ഞു .

മരണത്തിന് മുമ്പ് മഹേശന്‍ തന്നോട് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പണം തുഷാര്‍ വാങ്ങികൊണ്ടുപോയതായി മഹേശന്‍ തന്നോട് പറഞ്ഞിരുന്നു. നോട്ടുനിരോധന കാലത്ത് പാലാരിവട്ടത്തെ ജ്വല്ലറിയില്‍ നിന്ന് നിരോധിക്കപ്പെട്ട നോട്ടുകള്‍ കൊടുത്ത് തുഷാര്‍ സ്വര്‍ണം വാങ്ങിയെന്നും സുഭാഷ് വാസു ആരോപിച്ചു. ഇത് തന്നെ 916 ഇല്ലാത്ത സ്വർണ്ണമാണ് വാങ്ങിയതെന്നും സുഭാഷ് വാസു ആരോപിക്കുന്നു. കൂടാതെ ഇറാനിൽ നിന്നുള്ള ഒരു വനിതയെ ബംഗളുരുവിൽ 75000 രൂപ വാടകയ്ക്ക് ഫ്ലാറ്റിൽ തുഷാർ താമസിപ്പിച്ചിരുന്നു എന്നും മഹേശന്റെ കത്തിനെ ആസ്പദമാക്കി സുഭാഷ് വാസു പറയുന്നു.

ഇന്ത്യൻ സൈന്യം ആർഎസ്എസിന്റെ ചട്ടുകമെന്നു പ്രചരിപ്പിച്ചു, കാമ്പസ് ഫ്രണ്ട് നേതാവിനെതിരെ കേസെടുത്തു

ഇറ്റലിക്കാരി എന്നാണ് മഹേശൻ കത്തിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ സുഭാഷ് വാസു അത് തിരുത്തുകയാണ്. ട്ടോമി എന്ന ആളാണ് തുഷാറിന്റെ ബിനാമിയെന്നും ഇയാളാണ് തുഷാർ വെള്ളാപ്പള്ളിയുടെ സാമ്പത്തിക ക്രമക്കേടുകൾക്ക് മറ പിടിക്കുന്ന വ്യക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുഷാർ വെള്ളാപ്പള്ളിക്കെതിരെ എൻഐഎ അന്വേഷണം ഉണ്ടാവണമെന്നും എൻഡിഎ കൺവീനറായി ഇരിക്കുന്ന തുഷാർ എത്രയും വേഗം ആ സ്ഥാനത്തു നിന്ന് ഇറങ്ങി തന്നെ പോകേണ്ടിവരുമെന്നും സുഭാഷ് വാസു പറയുന്നു.

കൂടാതെ ഹൈക്കോടതിയിൽ പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തുഷാറിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കുടപിടിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായ ലക്കി എന്ന ആളിനെതിരെയും അന്വേഷണം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button