COVID 19NewsInternational

ഉ​ത്ത​ര​കൊ​റി​യ​യി​ല്‍ ആ​ദ്യ കൊ​റോ​ണ കേ​സ് സ്ഥി​രീ​ക​രി​ച്ചു

പ്യോ​ഗ്യാം​ഗ്: ഉ​ത്ത​ര​കൊ​റി​യ​യി​ല്‍ ആ​ദ്യ കോവിഡ് കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഭ​ര​ണ​കൂ​ട മു​ഖ​പ​ത്ര​മാ​യ കെ​സി​എ​ന്‍​എ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. മൂ​ന്നു വ​ര്‍​ഷം മുൻപ് ദക്ഷിണ കൊറിയയിലേക്ക് പോ​യ​ശേ​ഷം തിരിച്ചെത്തിയ ആൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇ​യാ​ള്‍​ക്ക് ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ഇതിന്റെ പശ്ചാത്തലത്തിൽ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്‍ അടിയന്തിര യോഗം വിളിച്ചു. അ​തി​ര്‍​ത്തി ന​ഗ​ര​മാ​യ കീ​സോം​ഗി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ ചർച്ച ചെയ്‌തു.

Read also: കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച ഐപിഎല്ലാണ് വരാൻ പോകുന്നത്: കോവിഡ് കാലത്ത് മനസ്സുമടുത്തിരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് ആശ്വാസം പകരാന്‍ കഴിയുമെന്ന് ഗൗതം ഗംഭീര്‍

അതേസമയം ഡീ​മാ​ര്‍​ക്കേ​ഷ​ന്‍ ലൈ​നി​ലൂ​ടെയാണ് ഇയാൾ രാജ്യത്തേക്ക് വന്നത്. അ​തീ​വ സു​ര​ക്ഷ​യു​ള്ള ഡീ​മാ​ര്‍​ക്കേ​ഷ​ന്‍ ലൈ​ന്‍ മ​റി​ക​ട​ന്നു രോ​ഗി എ​ങ്ങ​നെ രാ​ജ്യ​ത്ത് എ​ത്തി എ​ന്ന​ത് അ​ന്വേ​ഷി​ക്കാ​ന്‍ കിം ​ജോം​ഗ് ഉ​ന്‍ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. വീ​ഴ്ച വ​രു​ത്തി​യ​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു കി​മ്മി​ന്‍റെ നി​ര്‍​ദേ​ശ​മെ​ന്നും കെ​സി​എ​ന്‍​എ റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button