Latest NewsIndiaNews

ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം അര ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: രോഗമുക്തി നിരക്കിലും റെക്കോർഡ് വർദ്ധനവ്

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം അര ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 14,28,229 ആയി. രോഗമുക്തി നിരക്കിലും റെക്കോർഡ് വർദ്ധനവ് ഉണ്ട്. 36,145 പേരാണ് സുഖം പ്രാപിച്ചത്. 24 മണിക്കൂറിനകം 750 പേർ മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 32,000 കടന്നെങ്കിലും മറ്റു രാജ്യങ്ങളുമായുള്ള താരതമ്യപ്പെടുത്തുമ്പോൾ മരണനിരക്ക് കുറവാണ്.

Read also: കൊറോണ വൈറസ് മത്സ്യത്തിലൂടെ മനുഷ്യശരീരത്തിൽ എത്തുമോ? പഠനറിപ്പോർട്ട് പുറത്ത്

ജനസംഖ്യാനുപാതിക കണക്കിലും ഇന്ത്യ ഏറെ മെച്ചപ്പെട്ട നിലയിലാണ്. യുഎസിൽ ഓരോ 10 ലക്ഷം പേരിലും 451 എന്ന നിരക്കിൽ മരിക്കുമ്പോൾ ഇന്ത്യയിൽ മരണം 23 മാത്രമാണ്. കോവിഡ് രൂക്ഷമായി ബാധിച്ച 5 രാജ്യങ്ങളിൽ മരണനിരക്ക് കുറഞ്ഞ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ; 2.30%. യുഎസിൽ 3.46%, ബ്രസീലിൽ 3.60% എന്നിങ്ങനെയാണ് മരണനിരക്ക്. ദക്ഷിണാഫ്രിക്കയിലും (1.53%) റഷ്യയിലും (1.63%) ആണ് ഏറ്റവും കുറവ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button