COVID 19Latest NewsNewsSaudi ArabiaGulf

കോവിഡ് : സൗദി അറേബ്യയില്‍ നിന്ന് വരുന്നത് ആശ്വാസ വാര്‍ത്ത

 

റിയാദ്: കൊവിഡ് വൈറസ് വ്യാപനം കുറഞ്ഞതോടെ സൗദി അറേബ്യയില്‍ ആശ്വാസദിനങ്ങള്‍ക്ക് തുടക്കമായി. ദിനംപ്രതി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തിലും വലിയ കുറവാണുണ്ടായിട്ടുളളത്. ഇന്ന് 1759 പേര്‍ക്ക് മാത്രമാണ് സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വന്‍തോതില്‍ വര്‍ദ്ധനവുണ്ടായി. 2945 പേരാണ് ഇന്ന് രോഗമുക്തരായത്.

read also : സ്വര്‍ണക്കടത്ത് കേസ് : റബിന്‍സ്- ജലാല്‍-ആനിക്കാട് ബ്രദേഴ്‌സ് കൂട്ടുകെട്ടിന്റെ ദുബായിലെ ജോലിയെകുറിച്ച് ദുരൂഹത

രാജ്യത്ത് ഇന്ന് 27 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ആകെ രോഗബാധിതരുടെ എണ്ണം 2,72,590ഉം ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,28,569 മാണ്. 2816 പേരാണ് ഇതുവരെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ രോഗമുക്തിനിരക്ക് 83.9 ശതമാനത്തിലെത്തി. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 41,205 ആയി കുറഞ്ഞു. റിയാദ് 11, ജിദ്ദ എട്ട് , മക്ക ഒന്ന്, ദമ്മാം രണ്ട്, മദീന ഒന്ന്, ഹുഫൂഫ് ഒന്ന്, ഹഫര്‍ അല്‍ബാത്വിന്‍ ഒന്ന്, വാദി ദവാസിര്‍ ഒന്ന്, വാദി ദവാസിര്‍ ഒന്ന്, മഹായില്‍ ഒന്ന് എന്നിവിടങ്ങളിലാണ് ഇന്ന് മരണം സംഭവിച്ചത്. രാജ്യത്താകെ ഇതുവരെ 32,37,731 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്.

അതേസമയം യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡ് മരണങ്ങളില്ലാത്ത ഈ മാസത്തെ നാലാമത്തെ ദിവസമാണിന്ന്. എന്നാല്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രോഗമുക്തി നേടിയവരെക്കാള്‍ കൂടുതലാണ്. 375 പേര്‍ക്ക് ഇന്ന് യു.എ.ഇയില്‍ കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തരായത് 297 പേര്‍ മാത്രമാണ്.രാജ്യത്ത് ഇതുവരെ 59,921 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരില്‍ 53,202 പേരും രോഗമുക്തരായി. 347 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് ഇവിടെ മരണപ്പെട്ടത്. നിലവില്‍ 6372 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button