KeralaLatest NewsIndia

വിഴിഞ്ഞത്ത് ക്രൂചെയ്ഞ്ചിംഗ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം

ഇതുകാരണമാണ് ഏജന്‍സി നീണ്ടകരയില്‍ നിന്നും ബോട്ടുകള്‍ വാടകയ്‌ക്കെടുത്തത്.

കോവളം: ഇന്നലെ വിഴിഞ്ഞത്തെത്തിയ മെ‌ംഫിസ് എന്ന ചരക്കുകപ്പിലില്‍ ക്രൂചെയ്ഞ്ചിംഗിനായി ഉപയോഗിച്ചത് നീണ്ടകരയില്‍ നിന്നും വാടകയ്‌ക്കെടുത്ത രണ്ട് ബോട്ടുകള്‍. നാളെ എത്തുന്ന എന്‍.സി.സി ഹെയ്ല്‍ എന്ന ചരക്കുകപ്പലില്‍ നിന്നു ആറ് വിദേശികളും രണ്ട് ഇന്ത്യക്കാരുമാണ് ഇറങ്ങാനുള്ളത്. വിദേശീയര്‍ക്ക് ഇറങ്ങുന്നതിന് എമിഗ്രേഷന്‍ വിഭാഗത്തിന്റെ തടസമുണ്ട്.

ഈ തടസം നീങ്ങിയില്ലെങ്കില്‍ വെള്ളിയാഴ്ച എത്താനിടയുള്ള കപ്പലുകള്‍ ക്രൂചെയ്ഞ്ചിംഗ് റദ്ദ് ചെയ്യും. തിങ്കളാഴ്ച ക്രൂ ചെയ്ഞ്ചിംഗിനായി കപ്പലെത്തിയപ്പോള്‍ മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് ബോട്ട് വിട്ടുനല്‍കാന്‍ വിസമ്മതിച്ചതുകാരണം കപ്പല്‍ പുറംകടലില്‍ അഞ്ച് മണിക്കൂറിലധികം കിടക്കേണ്ടിവന്നു. ഇതുകാരണമാണ് ഏജന്‍സി നീണ്ടകരയില്‍ നിന്നും ബോട്ടുകള്‍ വാടകയ്‌ക്കെടുത്തത്.

മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടി; ഹണിമൂണിനിടെ യുവതിയും കാമുകനും പിടിയില്‍

ഒടുവില്‍ തുറമുഖ വകുപ്പ് മന്ത്രി ഫിഷറീസ് വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടതോടെയാണ് ബോട്ട് വിട്ടുനല്‍കിയത്.വിഴിഞ്ഞം തുറമുഖത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ചില ലോബികളുടെ ഇടപെടല്‍ കാരണമാണ് ഓരോ തടസങ്ങളുണ്ടാകുന്നതെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button