Latest NewsNews

ഇന്ത്യ ആയുധ ശേഖരം വർധിപ്പിക്കുന്നു :അസ്വസ്ഥത പ്രകടിപ്പിച്ച് പാകിസ്താന്‍

ഇസ്‌ലാമാബാദ് : ഇന്ത്യ അനാവശ്യമായി ആയുധശേഖരം വര്‍ധിപ്പിക്കുന്നുവെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ ഐഷ ഫാറൂഖി. ഫ്രാന്‍സില്‍നിന്ന് ഇന്ത്യ വാങ്ങിയ 36 റഫാല്‍ യുദ്ധവിമാനങ്ങളില്‍ അഞ്ചെണ്ണം ബുധനാഴ്ച അംബാല വ്യോമത്താവളത്തില്‍ എത്തിയതിന് പിന്നാലെയാണ്
അസ്വസ്ഥത പ്രകടിപ്പിച്ച് പാകിസ്താന്‍ രംഗത്തെത്തിയത്.

ദക്ഷിണേഷ്യയില്‍ ആയുധ പന്തയത്തിന് ഇടയാക്കുന്ന നടപടിയില്‍നിന്ന് ലോകരാജ്യങ്ങള്‍ ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ കരുത്ത് വന്‍തോതില്‍ വര്‍ധിപ്പിക്കുമെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നതിനിടെയാണ് നീക്കങ്ങളില്‍ നീരസം പ്രകടിപ്പിച്ച് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുള്ളത്.

1997 ല്‍ റഷ്യയില്‍നിന്ന് സുഖോയ് യുദ്ധവിമാനങ്ങള്‍ വാങ്ങിയതിനുശേഷം 23 വര്‍ഷം പിന്നിടുമ്പോഴാണ് ഇന്ത്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ ആവശ്യത്തിലധികം ആയുധങ്ങള്‍ ഇന്ത്യ വാങ്ങിക്കൂട്ടുന്നുവെന്നാണ് പാകിസ്താന്‍ പറയുന്നത്. ഇന്ത്യ ആണവായുധങ്ങള്‍ നവീകരിക്കുകയും അവയുടെ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ വാണിജ്യ താത്പര്യങ്ങളാണ് ഇതിന്റെയെല്ലാം പിന്നിലെന്നും പാകിസ്താന്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button