KeralaLatest NewsNews

വീട്ടമ്മയ്ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും കുടുംബം തകര്‍ക്കുമെന്ന ഭീഷണിയും : ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

പറവൂര്‍ • വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും കുടുംബം തകര്‍ക്കുമെന്ന് ചാനലിലൂടെ ഭീഷണി മുഴക്കുകയും ചെയ്ത ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. ആ​ലു​മ്മാ​വ് എ​റ​മം​ഗ​ല​ത്ത് വീ​ട്ടി​ല്‍ നാ​യി​ബി​നെ​തി​രെയാണ് വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്തത്.

ഒരു സ്ഥാപനത്തിലെ വീ​ട്ട​മ്മ​യെ ശ​ല്യം ചെ​യ്യു​ക​യും വാ​ട്ട്സ്​​ആ​പ്പി​ലൂ​ടെ​യും മെ​സ​ഞ്ച​റി​ലൂ​ടെ​യും അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ അയച്ചുമെന്നുമാണ് പരാതി. അ​ക്കൗ​ണ്ടു​ക​ള്‍ ബ്ലോ​ക്ക് ചെ​യ്ത​പ്പോ​ള്‍ വ​ഴി​യി​ല്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി. പോലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ചാ​ന​ലി​ലൂ​ടെ തന്റെ കുടുംബം തകര്‍ക്കുമെന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും വീട്ടമ്മ പരാതിയില്‍ പറഞ്ഞു. ഇയാളുടെ ശല്യം സഹിക്കാതെയായപ്പോള്‍ സഹോദരന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസില്‍ പരാതി നല്‍കിയത്.

ജാ​മ്യ​മി​ല്ലാ വ​കു​പ്പാ​യ 354 എ, 341, 509 ​വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button