Latest NewsNewsInternationalSports

ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻ പ്രീയിൽ, വീണ്ടും വിജയം കൊയ്ത് ലൂയിസ് ഹാമിൽട്ടൺ

ലണ്ടൻ : ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻ പ്രീയിൽ, വീണ്ടും വിജയം കൊയ്ത് മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടൺ. പോൾ പൊസിഷനിൽ തുടങ്ങിയ ഹാമിൾട്ടൺ അവസാനലാപ്പുകളിൽ ടയറുകൾക്ക് നേരിട്ട പ്രശ്നങ്ങൾ മറികടന്നാണ് വിജയം നേടിയെടുത്തത്. പഞ്ചറായ ടയറുമായാണ് അവസാന ലാപ്പില്‍ ലൂയിസ് ഹാമിൾട്ടണ്‍ പങ്കെടുത്തത്. സി​ൽ​വ​ർ​സ്റ്റോ​ണ്‍ സ​ർ​ക്യൂ​ട്ടി​ൽ ഏഴാം തവണയാണ് ഹാമിൾട്ടൻ ജയിച്ചത്. ബ്രിട്ടീഷ് ഗ്രാന്റ് പ്രീ റെക്കോർഡും ഇതുതന്നെ, കൂടാതെ ഈ ​വി​ജ​യ​ത്തോ​ടെ ഫെ​റാ​റി​യു​ടെ മൈ​ക്ക​ൽ ഷൂ​മാ​ക്ക​റി​ന്‍റെ റി​ക്കാ​ർ​ഡി​ന് ഒ​പ്പ​മെ​ത്താ​നും ലൂയിസ് ഹാമിൽട്ടണ്‌ സാധിച്ചു.

റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ , ഫെറാരിയുടെ ചാള്‍സ് ലെക്ലെര്‍ക്ക് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. അതേസമയം സീസണിൽ രണ്ടാമതുള്ള മെഴ്സിഡസിലെ തന്നെ സഹ ഡ്രൈവർ വെട്ടോറി ബോട്ടാസ് 11മതായാണ് മത്സരം അവസാനിപ്പിച്ചത്. ബോട്ടാസിനും ടയറുകളിലെ തകരാറാണ് തിരിച്ചടിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button