Latest NewsNewsIndia

അഞ്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 65 കാരന്‍ പിടിയില്‍

റായ്പൂര്‍ • ടെലിവിഷന്‍ കാണിക്കാമെന്ന് പ്രലോഭിച്ച് വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി അഞ്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 65 കാരനെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ബലോദ് ജില്ലയിലാണ് സംഭവം.

ജൂലൈ 28 മുതൽ ജൂലൈ 30 വരെ മൂന്ന് ദിവസമാണ് ഇയാള്‍ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി ബലൂദ് പോലീസ് സൂപ്രണ്ട് ജിതേന്ദ്ര മീന പറഞ്ഞു.

തെരുവില്‍ കളിക്കുകയായിരുന്ന 8 നും 11 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ ഇയാള്‍ വീട്ടിലേക്ക് ടി.വി കാണാനായി വിളിക്കറുണ്ടായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ടെലിവിഷന് മുന്നിൽ ഇരുത്തിയ ശേഷം ഒരു മുറിക്കുള്ളിൽ ഓരോരുത്തരായി വിളിച്ച് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

പെണ്‍കുട്ടികളില്‍ ഒരാള്‍ അസ്വസ്ഥയായും മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതില്‍ താല്പര്യമില്ലാതെയും കാണപ്പെട്ടതിനെത്തുടര്‍ന്ന് അമ്മ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി സംഭവം തുറന്ന് പറയുന്നത്. മറ്റ് നാല് പെൺകുട്ടികളും സമാനമായ അനുഭവമാണ് മാതാപിതാക്കളോട് വെളിപ്പെടുത്തിയത്.

പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button