KeralaLatest NewsNewsIndia

സുപ്രീംകോടതിയിലെ നിര്‍ണ്ണായക വിവരങ്ങളും മറ്റും ഇനി മലയാളത്തിലും

കേന്ദ്ര നിയമമന്ത്രിക്കും നല്‍കിയ കത്ത് അനുഭാവപൂര്‍വം പരിഗണിക്കുകയായിരുന്നു.

സുപ്രീംകോടതിയിലെ നിര്‍ണ്ണായക വിവരങ്ങളും മറ്റും ഉള്ളവയില്‍ കേരളത്തെ സംബന്ധിക്കുന്ന വിഷയങ്ങള്‍ ഇനി മലയാളത്തില്‍ തന്നെ സംസ്ഥാനത്തെത്തും. കേരളവുമായി ബന്ധപ്പെട്ട വിധികളുടെ പരിഭാഷ മലയാളത്തില്‍ ലഭ്യമാക്കിയിരിക്കുകയാണ് സുപ്രിംകോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമമന്ത്രിക്കും നല്‍കിയ കത്ത് അനുഭാവപൂര്‍വം പരിഗണിക്കുകയായിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും പഞ്ചാബിയിലുമുള്ള വിധികളുടെ പരിഭാഷകള്‍ സുപ്രിംകോടതി ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തു തുടങ്ങി. നേരത്തെ ആറ് പ്രാദേശിക ഭാഷകളില്‍ മാത്രമാണ് പരിഭാഷ നിശ്ചയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button