KeralaLatest NewsNews

സർക്കാരിന്റെ പി.എസ് സി തട്ടിപ്പ് തകൃതിയിൽ ,സിവില്‍ എക്‌സൈസ് ഓഫീസര്‍ നിയമനങ്ങൾ ഇങ്ങനെ,,,,

സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിസ്റ്റില്‍ നിയമനം 13 ശതമാനം പേര്‍ക്കുമാത്രം.

പരീക്ഷാ തട്ടിപ്പും റാങ്ക് ലിസ്റ്റ് പ്രസിദ്ധികരണവും നിയമനം നൽകാതിരിക്കലും സർക്കാരിന് ക്രൂരമായ തമാശയാണ്.സർക്കാരിന്റെ തമാശയ്ക്ക് ഇരയായ ആയിരക്കണക്കിന് ഉദ്യോഗർഥികളാണ് കേരളത്തിൽ ഉള്ളതും.2016 ൽ നോട്ടിഫിക്കേഷൻ വന്നു 2017ൽ പരീക്ഷ നടത്തി.2018 ൽ ഫിസിക്കൽ ടെസ്റ്റും എൻഡ്യൂറൻസ് ടെസ്റ്റും കഴിഞ്ഞു,2019ൽ റാങ്ക് ലിസ്റ്റ് വന്നു.ഏകദേശം മൂന്ന് കൊല്ലത്തോളം പഠിച്ചു ലിസ്റ്റിൽ ഇടം നേടിയ ഉദ്യോഗർഥികൾക്ക് ജോലി നൽകാതെ പകരം എല്ലാം താത്കാലിക നിയമനങ്ങൾ.എക്സ്സൈസ് സേനയിൽ 200 ഓളം ഒഴിവുകൾ ഉള്ള സ്ഥിതിക്ക് റാങ്ക് പട്ടികയിൽ ഇടം നേടിവർ ആ ജോലിക്കായി കാത്തിരുന്നു എന്നാൽ ലിസ്റ്റിൽ നിന്നും നിയമനം നടത്തിയത് 13 ശതമാനം പേർക്ക്.

ലിസ്റ്റ് നോക്കുകുത്തിയാക്കി ‘വിമുക്തി പദ്ധതി’യുടെ പേരിൽ താത്കാലിക ജീവനക്കാരെ നിയമിച്ചു റാങ്കുകാരെ നിരാശരാക്കാനും സർക്കാർ മടിച്ചില്ല.തൊഴിൽമഴ വാഗ്ദാനം ചെയ്ത് അധികാരത്തിൽ എത്തിയ സർക്കാർ.റാങ്ക് ലിസ്റ്റിലുള്ളവരുടെ ആശകൾക്ക് മുകളിൽ പുതിയ പരീക്ഷയ്ക്ക് വിജ്ഞാപനം ഇറക്കിയ സർക്കാരും പി.എസ് സി യും ആനന്ദം കണ്ടെത്തി.പരീക്ഷ നടത്തിപ്പിനും തുടർ നടപടികൾക്കും സർക്കാരിന് ചിലവാക്കുന്നത് ഒരു ഒരു കോടി ഇരുപത്തി അഞ്ച് ലക്ഷം രൂപയാണ്.ഉദ്യോഗാർഥികളുടെ കൂടി നികുതി പണത്തിൽ നിന്ന് കണ്ടെത്തുന്ന ഈ പണം ദൂർത്തടിക്കാൻ മാത്രമാണ് ഈ സംവിധാനമെങ്കിൽ എന്തിനാണ് പി.എസ്.സി സംവിധാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button