USALatest NewsNewsIndiaInternational

പ്രധാന മന്ത്രിയെ ശ്രീരാമചിത്രമുള്ള തലപ്പാവണിയിച്ച് സ്വീകരിക്കാനൊരുങ്ങി ഹനുമാന്‍ ക്ഷേത്രഭാരവാഹികള്‍

പൂജാരിയായ ഗദ്ദീന്‍ഷീന്‍ പ്രേംദാസ് ജി മഹാരാജാണ് പ്രധാനമന്ത്രിയെ തലപ്പാവണിയിച്ച് സ്വീകരിക്കുക.

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനെത്തുന്ന പ്രധാന മന്ത്രിയെ സ്വീകരിക്കാനൊരുങ്ങി ഹനുമാന്‍ ക്ഷേത്ര ഭാരവാഹികള്‍. അയോദ്ധ്യയിലെത്തുന്ന നരേന്ദ്രമോദിയുടെ ആദ്യദര്‍ശനം തീരുമാനിച്ചിരിക്കുന്നത് ഹനുമാന്‍ ക്ഷേത്രത്തിലാണ്. പ്രധാനമന്ത്രിയെ ശ്രീരാമന്റെ ചിത്രവും നാമവും ആലേഖനം ചെയ്ത തലപ്പാവ് അണിയിച്ചാണ് സ്വീകരിക്കുക. ഹനുമാന്‍ ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ ഗദ്ദീന്‍ഷീന്‍ പ്രേംദാസ് ജി മഹാരാജാണ് പ്രധാനമന്ത്രിയെ തലപ്പാവണിയിച്ച് സ്വീകരിക്കുക.

‘നരേന്ദ്രമോദി ക്ഷേത്രത്തില്‍ പ്രവേശിച്ച് ക്ഷേത്രമണി മുഴക്കും തുടര്‍ന്ന് ഹനുമല്‍ സ്വാമിയെ ദര്‍ശിക്കും. തുടര്‍ന്ന് അദ്ദേഹം അയോദ്ധ്യയിലെ ശിലാന്യാസ വേദിയിലേയ്ക്ക് പോകും. അയോദ്ധ്യയെ സംബന്ധിച്ച് ഇത് അഭിമാന മുഹൂര്‍ത്തമാണ്. നിരവധി പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചു എന്നാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടാന്‍ ചരിത്രം കാത്തുവച്ചത് നരേന്ദ്രമോദിയെയാണ്’ പ്രേംദാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button