COVID 19KeralaLatest NewsNews

കോവിഡ് രോഗലക്ഷണം പ്രകടിപ്പിക്കാത്തവരിലും രോഗികളിലുളളത്ര വൈറസ് ഉണ്ടെന്ന് പഠനം

സിയോള്‍ : കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കൊറോണ വൈറസ് ബാധിതരിലും രോഗലക്ഷണമുളളവരുടേതിന് സമാനമായി മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയില്‍ രോഗാണുക്കള്‍ ഉണ്ടായേക്കാമെന്ന് ദക്ഷിണ കൊറിയയുടെ പുതിയ പഠനം.

ജാമ ഇന്റര്‍നാഷണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പ്രബന്ധം രോഗലക്ഷണം പ്രകടമാക്കാത്തവരും വൈറസ് വാഹകരാകാമെന്ന നിഗമനത്തിന് കൂടുതല്‍ ശക്തിപകരുന്നതാണ്. സൂന്‍ചുന്‍ഹ്യാങ് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിനിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

മാര്‍ച്ച് ആറിനും 26-നും ഇടയില്‍ ഐസൊലേഷനില്‍ കഴിയുന്ന 303 പേരില്‍ നിന്ന് ശേഖരിച്ച സ്രവങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. 22 മുതല്‍ 36 വയസ്സുവരെ പ്രായമുണ്ടായിരുന്ന ഇവരില്‍ രണ്ടില്‍ മൂന്നുഭാഗവും സ്ത്രീകളായിരുന്നു. അതില്‍ 193 പേര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നവരും 110 പേര്‍ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരുമായിരിന്നു.

അവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരുന്ന 89 പേര്‍ പിന്നീട് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. ഐസൊലേഷനില്‍ പ്രവേശിച്ചതിന്റെ എട്ടാം ദിനമാണ് എല്ലാവരില്‍നിന്നും സാമ്പിളുകള്‍ പരിശോധനയ്ക്കായി സ്വീകരിച്ചത്. രോഗലക്ഷണങ്ങളുളളവരുമായി ഇല്ലാത്തവരെ താരതമ്യം ചെയ്യുമ്പോള്‍ ഇവരുടെ ടെസ്റ്റ് നെഗറ്റീവാകാന്‍ എടുക്കുന്നസമയം കുറവാണ്. അതേസമയം തങ്ങളുടെ പഠനത്തില്‍ വൈറസിന്റെ സാന്നിധ്യമുണ്ടോ എന്നുമാത്രമാണ് പരിശോധിച്ചതെന്നും അത് വൈറസ് വ്യാപനത്തിന് കാരണമാകുന്നുണ്ടോ എന്നത് സംബന്ധിച്ച് പഠനം നടത്തിയില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button