Latest NewsKeralaNews

കോവിഡും പ്രകൃതിക്ഷോഭവും ; ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി വെയ്ക്കണമെന്ന് റവല്യൂഷണറി യൂത്ത്

കോവിഡ് 19 ഉം പ്രകൃതിക്ഷോഭവും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ തല്‍ക്കാലം നിര്‍ത്തി വെയ്ക്കണമെന്ന് റവല്യൂഷണറി യൂത്ത്. പിന്നീട് പുനഃക്രമീകരണത്തോടെ ക്ലാസുകള്‍ നടപ്പിലാക്കണമെന്നും റവല്യൂഷണറി യൂത്ത് ആവശ്യപ്പെട്ടു. പ്രതികൂല കാലാവസ്ഥ മൂലമുണ്ടായ സാങ്കേതിക തകരാറുകള്‍ വലിയൊരു വിഭാഗം കുട്ടികള്‍ക്ക് പ്രത്യേകിച്ച് മലയോര പ്രദേശങ്ങളിലും തീരദേശങ്ങളിലും താമസിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

ദളിത്-ആദിവാസി മേഖലയിലുള്ള കുട്ടികളെല്ലാം തന്നെ ക്ലാസുകള്‍ ലഭിക്കാതെ നിസ്സഹായാവസ്ഥയിലാണെന്നും സാങ്കേതിക തകരാറുകളെ പരിഹരിക്കാനുള്ള ആധുനിക സൗകര്യങ്ങള്‍ ഈ വിഭാഗങ്ങള്‍ക്കില്ലെന്നും റവല്യൂഷണറി യൂത്ത് വ്യക്തമാക്കി. തീവ്ര മഴയും കാറ്റും ഉരുള്‍പൊട്ടലും കടല്‍ക്ഷോഭവും വന്നതോടെ നെറ്റ് വര്‍ക്കുകള്‍ നഷ്ടമായെന്നും പ്രകൃതിക്ഷോഭം മൂലം പഠനത്തില്‍ നിന്ന് വേര്‍പെട്ട് പോകുന്ന കുട്ടികളുടെ ദയനീയാവസ്ഥ മനസ്സിലാക്കി ഓണ്‍ലൈന്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുകയും അനുകൂല സാഹചര്യമുണ്ടാകുമ്പോള്‍ പുനഃക്രമീകരിച്ച് കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് അവസരമൊരുക്കണമെന്നും റവല്യൂഷണറി യൂത്ത് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button