Latest NewsNewsKuwaitGulf

മൂന്ന് ആഴ്ചകളായി നിലനിന്നിരുന്ന അനിശ്ചിതത്തങ്ങൾക്ക്‌ വിരാമം; കുവൈത്തിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ അടുത്ത ദിവസം ആരംഭിക്കും

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ നിന്നും ഇന്ത്യയിലേക്‌ വിമാന സർവ്വീസുകൾ നടത്തുന്നതിനു നില നിന്നിരുന്ന തടസ്സങ്ങൾ നീങ്ങി. ഇരു രാജ്യങ്ങളിലെയും വ്യോമയാന അധികൃതർ അൽപ നേരം മുമ്പ്‌ നടത്തിയ ചർച്ചകൾക്ക്‌ ഒടുവിലാണു ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ 3 ആഴ്ചകളായി നിലനിന്നിരുന്ന അനിശ്ചിതത്തങ്ങൾക്ക്‌ വിരാമമായത്‌.ഇത്‌ അനുസരിച്ച്‌ വന്ദേ ഭാരത്‌ ദൗത്യം പ്രകാരം കുവൈത്തിൽ നിന്നുള്ള സർവ്വീസുകൾകളിൽ ഇന്ത്യൻ വിമാന കമ്പനികൾക്കൊപ്പം കുവൈത്ത്‌ ദേശീയ വിമാന കമ്പനികളായ കുവൈത്ത്‌ എയർ വെയ്സ്‌ , ജസീറ എയർ വെയ്സ്‌ എന്നിവയും ഭാഗമാകും.

ഈ മാസം 10 മുതൽ ഇരു രാജ്യങ്ങളിലേയും വിമാന കമ്പനികൾ ഇന്ത്യയിലേക്കും തിരിച്ചും പ്രതി ദിനം 1000 വീതം സീറ്റ്‌ പരിധി നിശ്ചയിച്ച്‌ കൊണ്ട്‌ ധാരണയായിരുന്നു.ഇതിൽ 500 സീറ്റുകൾ കുവൈത്ത്‌ ദേശീയ വിമാന കമ്പനികൾക്കും 500എണ്ണം ഇന്ത്യൻ വിമാന കമ്പനികൾക്കും എന്ന അനുപാതത്തിലാണു സീറ്റ്‌ വിഭജനം നടത്തി ധാരണയായത്‌. എന്നാൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്‌ കുവൈത്ത്‌ ഏർപ്പെടുത്തിയ പ്രവേശന വിലക്ക്‌ നിലനിൽക്കുന്നതിനാൽ സീറ്റു പരിധി നിബന്ധന നീക്കണമെന്ന് ആവശ്യൂപെട്ടു കൊണ്ട്‌ കഴിഞ്ഞ ദിവസം ഇന്ത്യൻ വ്യോമയാന അധികൃതർ കഴിഞ്ഞ ദിവസം കുവൈത്തിനു കത്തയച്ചിരുന്നു.  തുടർന്ന് ഇന്ന് നടന്ന ചർച്ചകൾക്ക്‌ ഒടുവിൽ ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ ആവശ്യത്തിനു കുവൈത്ത്‌ വ്യോമയാന അധികൃതർ അംഗീകാരം നൽകുകയായിരുന്നു.

പ്രതി ദിനം ആയിരം സീറ്റുകൾ എന്ന നിബന്ധന നീക്കി പകരം കുവൈത്തിന്റെ ഭാഗത്ത്‌ നിന്ന് പ്രതിദിനം 7 വിമാനങ്ങൾ സർവ്വീസ്‌ നടത്തുമെന്നാണു കുവൈത്ത്‌ വ്യോമയാന അധികൃതർ അയച്ച കത്തിൽ അറിയിച്ചിരിക്കുന്നത്‌. ഇതേ അനുപാതത്തിൽ ഇന്ത്യൻ വിമാന കമ്പനികൾക്കും കുവൈത്തിൽ നിന്ന് സർവ്വീസ്‌ നടത്താവുന്നതാണ്. ഇതോടെ 3 ആഴ്ചയോളമായി മുടങ്ങി കിടക്കുന്ന കുവൈത്തിൽ നിന്നുള്ള ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതിനു വഴിയൊരുങ്ങുകയാണ്. രണ്ടു ദിവസത്തിനകം തന്നെ കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം പറന്നു തുടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. നിലവിൽ കുവൈത്ത്‌ എയർ വെയ്സ്‌ കേരളത്തിലെ വിമാന താവളങ്ങളിലേക്കും സർവ്വീസ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button