KeralaLatest NewsNews

അവര്‍ ഞങ്ങളെ കൊല്ലും : സ്വര്‍ണക്കടത്ത് സംഘത്തില്‍ കുടുങ്ങിയ യുവതിയുടെ വെളിപ്പെടുത്തല്‍

ഷാര്‍ജ : അവര്‍ ഞങ്ങളെ കൊല്ലും , സ്വര്‍ണക്കടത്ത് സംഘത്തില്‍ കുടുങ്ങിയ യുവതിയുടെ വെളിപ്പെടുത്തല്‍. ഇത് തിരുവനന്തപുരം കടയ്ക്കല്‍ സ്വദേശിനി ഷീജയുടെ വാക്കുകള്‍. ഇവര്‍ 14 വര്‍ഷമായി ഷാര്‍ജയില്‍ തയ്യല്‍ക്കടയും ബ്യൂട്ടി പാര്‍ലറും നടത്തിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. ഭര്‍ത്താവ് നേരത്തെ മറ്റൊരു വിവാഹം കഴിച്ച് മാറിപ്പോയതാണ്. ഇതിനിടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി. മക്കളെല്ലാരും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

Read Also : തന്ത്രങ്ങള്‍ മെനഞ്ഞ് ഫൈസല്‍ ഫരീദ് : ഫൈസല്‍ ദുബായില്‍ തുടരുന്നതിനു പിന്നില്‍ ഉന്നത ബന്ധങ്ങളും യുഎഇയിലേയും മറ്റ് വിദേശരാഷ്ട്രങ്ങളിലേയും സ്വാധീനം

എന്നാല്‍ ഒന്‍പത് മാസം മുന്‍പാണ് ഷീജയുടേയും കുടുംബത്തിന്റേയും മേല്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവം ഉണ്ടായത്. യുഎഇയിലെ സ്വര്‍ണക്കള്ളക്കടത്തു സംഘവുമായി അടുപ്പമുണ്ടായിരുന്ന ഒരു യുവാവാണ് കള്ളക്കടത്ത് സംഘത്തെ ഷീജയ്ക്ക് പരിചയപ്പെടുത്തിയത്. വയനാട് സ്വദേശിയായ സംഘത്തലവനുമായി ഷീജയ്ക്ക് പിന്നീട് നല്ല സൗഹൃദബന്ധമുണ്ടായി. ഇദ്ദേഹം പറഞ്ഞ പ്രകാരം നാട്ടിലെ വീടും പറമ്പും വിറ്റുകിട്ടിയ 48 ലക്ഷം രൂപയില്‍ നിന്ന് 1.38 ലക്ഷം ദിര്‍ഹം (28 ലക്ഷത്തിലേറെ രൂപ) സ്വര്‍ണക്കടത്തു ‘ബിസിനസി’ല്‍ പങ്കാളിയാകാന്‍ നല്‍കി. പ്രതിദിനം വലിയൊരു സംഖ്യ ലാഭവിഹിതം നല്‍കാമെന്നും വാഗ്ദാനം ചെയ്തു.

മകളുടെ കല്യാണം വരികയാണെന്നും അപ്പോള്‍ പണം ഒന്നിച്ച് നല്‍കിയാല്‍ മതിയൈന്നും പറഞ്ഞപ്പോള്‍, എങ്കില്‍ ആ കാലയളവിലെ ലാഭം കൂടി നല്‍കാമെന്നും ഉറപ്പു നല്‍കിയത് വിശ്വാസം ശക്തിപ്പെടാന്‍ കാരണമായി. പിന്നീട് മകളുടെ കല്യാണമായപ്പോള്‍ 93,000 ദിര്‍ഹം തിരികെ വാങ്ങി. ബാക്കി തുക ലാഭവിഹിതം ചേര്‍ത്ത് നാട്ടില്‍ കൈമാറാമെന്നും വിശ്വസിപ്പിച്ചു. പാലക്കാട് പഠിക്കുന്ന രണ്ടാമത്തെ മകളുടെ കല്യാണക്കാര്യം സൗഹൃദ സംഭാഷണത്തിനിടെ സംസാരിച്ചപ്പോള്‍, കള്ളക്കടത്ത് തലവന്‍, താനവളെ കെട്ടിക്കോളാം എന്ന് പറയുകയും അതു തമാശയാണെന്നാണ് താന്‍ കരുതിയതെന്നും ഷീജ പറയുന്നു. തങ്ങളിപ്പോള്‍ കള്ളക്കടത്തുകാരുടെ നോട്ടപ്പുള്ളിയായി മാറിയെന്നാണ് ഷീജ മനോരമ ന്യൂസിനോട് പങ്കുവെച്ചിരിക്കുന്നത്

കടപ്പാട്
മലയാള മനോരമ

shortlink

Related Articles

Post Your Comments

Related Articles


Back to top button