CricketLatest NewsNewsSports

ഈ വർഷത്തെ ഐപിഎൽ കിരീടം ആർക്കെന്ന പ്രവചനവുമായി ബ്രെറ്റ് ലീ

സിഡ്‌നി : പതിമൂന്നാമത് ഐപിഎല്‍ സീസൺ, സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തിരിതെളിയാനിരിക്കെ ഇത്തവണത്തെ വിജയികളെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസവും ഐപിഎല്‍ മുന്‍താരവുമായ ബ്രെറ്റ് ലീ. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം സ്വന്തമാക്കിയിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായിരിക്കും ഇട്ടവൻ കിരീടമെന്നു ലീ പ്രവചിക്കുന്നു.

വലിയ മത്സരങ്ങളിലെ സമ്മര്‍ദം അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന പരിചയസമ്പന്നരായ താരങ്ങളാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനുള്ളത്. ഏറെപ്പേരും ഏറെക്കാലമായി ഐപിഎല്‍ കളിക്കുന്നവര്‍. അടുത്ത രണ്ടുമൂന്ന് ആഴ്‌ചകളില്‍ യുഎഇയിലെ ചൂട് 40 ഡിഗ്രിയായിരിക്കും, വിക്കറ്റ് ടേണ്‍ ചെയ്യുമെന്നുറപ്പ്. അതിനാല്‍ തന്നെ ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകള്‍ ചെന്നൈയാണ്’ എന്നും ബ്രെറ്റ് ലീ വ്യക്തമാക്കി. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ യുഎഇയില്‍ നടക്കുക. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവയാണ് വേദികള്‍.

മൂന്ന് തവണ(2010, 2011, 2018) ഐപിഎല്‍ കിരീടമുയര്‍ത്തിയ ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. നാല് കിരീടവുമായി മുംബൈ ഇന്ത്യന്‍സ് മാത്രമാണ് മുന്നിലുള്ളത്. നായകന്‍ എം എസ് ധോണിക്ക് പുറമെ ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്‌ന, ഡ്വെയ്‌ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍, ഷെയ്‌ന്‍ വാട്‌സണ്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ടീമിലുണ്ട്.. ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍, രവീന്ദ്ര ജഡേജ, പീയുഷ് ചൗള, കരണ്‍ ശര്‍മ്മ, മിച്ചല്‍ സാന്‍റ്‌നര്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന വമ്പന്‍ സ്‌പിന്‍ നിര ടീമിന് കരുത്തേകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button