COVID 19Latest NewsNewsIndia

പ്രണാബ് മുഖര്‍ജി വെന്റിലേറ്ററില്‍ : നില ഗുരുതരമായി തുടരുന്നു

ന്യൂഡല്‍ഹി • കോവിഡ് സ്ഥിരീകരിച്ച മുന്‍ രാഷ്ടപ്രതി പ്രണാബ് മുഖര്‍ജിയുടെ നില മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു ശേഷം ഗുരുതരമായി തുടരുന്നു. ന്യൂഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ഹോസ്പിറ്റലിൽ തിങ്കളാഴ്ച പ്രവേശിപ്പിക്കപ്പെട്ട മുൻ രാഷ്ട്രപതി വെന്റിലേറ്റർ പിന്തുണയിലാണ് കഴിയുന്നത്.

2020 ഓഗസ്റ്റ് 10 നാണ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. അതിനിടെ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ അടിയന്തിര ജീവന്‍ രക്ഷാ ശാസ്ത്രകീയയ്ക്ക് വിധേയനാക്കുകയായിരുന്നു.

ഡോക്ടർമാരുടെ ഒരു മൾട്ടിഡിസിപ്ലിനറി ടീം മുൻ പ്രസിഡന്റിന്റെ ആരോഗ്യം നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button