Latest NewsIndiaNews

ഇന്ത്യന്‍ സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആത്മനിര്‍ഭര്‍ ഭാരതിലേയ്ക്ക് മാറി

‘ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യം ആത്മനിര്‍ഭര്‍ ഭാരതിലേയ്ക്ക് മാറി . ഇനി ആയുധങ്ങള്‍ ഇന്ത്യയില്‍ നിന്നു തന്നെ . ഈ നയത്തിന്റെ ഭാഗമായി തദ്ദേശശേഷി ഉപയോഗപ്പെടുത്തി സൈന്യത്തെ ശക്തിപ്പെടുത്താന്‍ തീരുമാനമെടുത്ത് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ . സായുധസേനയ്ക്ക് ആവശ്യമായ വിവിധ പ്ലാറ്റ്‌ഫോമുകളുടെയും ഉപകരണങ്ങളുടെയും ഏറ്റെടുക്കലിനു കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുമതി നല്‍കി

Read Also : പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് കോടികള്‍ പിരിച്ചെടുത്തിട്ടും പെന്‍ഷനില്ല… അവസാന ആശ്രയമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിയ്ക്കാനൊരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍

ഏകദേശം 8722.38 കോടി രൂപയുടെ നിര്‍ദേശങ്ങളാണു സമിതി അംഗീകരിച്ചതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പ്രതിരോധ വിഭാഗം) അറിയിച്ചു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) വിജയകരമായി വികസിപ്പിച്ച ബേസിക് ട്രെയിനര്‍ എയര്‍ക്രാഫ്റ്റ് (എച്ച്ടിടി -40) 106 എണ്ണം വ്യോമസേനയുടെ അടിസ്ഥാന പരിശീലന ആവശ്യങ്ങള്‍ക്കായി വാങ്ങും. 70 ബേസിക് ട്രെയിനര്‍ എയര്‍ക്രാഫ്റ്റാണു തുടക്കത്തില്‍ വാങ്ങുക. ഇവ വ്യോമസേനയില്‍ പ്രവര്‍ത്തിപ്പിച്ച ശേഷം തിരുത്തലുകള്‍ വേണമെങ്കില്‍ പരിഹരിച്ചു ബാക്കി 36 എണ്ണവും സ്വന്തമാക്കും.

നാവികസേനയുടെ ശക്തി മെച്ചപ്പെടുത്തുന്നതിനു ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ (ഭെല്‍) നിന്നുള്ള സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട് (എസ്ആര്‍ജിഎം) വാങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button