Latest NewsNewsSaudi Arabia

കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യൻ പ്രവാസി മരിച്ചു. റിയാദില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്ന തമിഴ്‌നാട് എടയാര്‍ സ്വദേശി സുബ്ബരായലു (52) ആണ് മരിച്ചത്. റിയാദിലെ ദാര്‍ അല്‍ശിഫ ആശുപത്രിയിലായിരുന്നു അന്ത്യം. മരണാനന്തര നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. അച്ഛന്‍: പരേതനായ കൃഷ്ണമൂര്‍ത്തി. അമ്മ: പരേതയായ സാവിത്രി. ഭാര്യ: വിജയലക്ഷ്മി (50). മക്കള്‍: ഗാന്ധിമതി, ദിനേശ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button