COVID 19KeralaLatest NewsNews

കോവിഡ് : രോഗവ്യാപനം വർധിക്കുന്ന മൂന്ന് ജില്ലകളിൽ പോലീസ് നടപടി കർശനമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : രോഗവ്യാപനം വർധിക്കുന്ന മൂന്ന് ജില്ലകളിൽ പോലീസ് നടപടി കർശനമാക്കും: മുഖ്യമന്ത്രി രോഗവ്യാപനം വർദ്ധിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ പൊലീസ് നടപടികൾ കൂടുതൽ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐജി അശോക് യാദവ്, ഡിഐജി എസ് സുരേന്ദ്രൻ എന്നിവർ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് അവിടത്തെ പൊലീസ് നടപടികൾ ഏകോപിപ്പിക്കും. കോവിഡ് പ്രതിരോധമേഖലയിലെ പൊലീസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുമായി ചേർന്ന് പൊലീസ് നടത്തുന്ന കോൺടാക്ട് ട്രെയിസിങ് പൊതുജനങ്ങൾ സ്വാഗതം ചെയ്യുന്നതായാണ് അനുഭവം. കോൺടാക്ട് ട്രെയിസിങ്, കണ്ടെയ്ൻമെന്റ് സോൺ കണ്ടെത്തൽ എന്നീ പ്രവർത്തനങ്ങൾ കൂടുതൽ കൃത്യതയോടെ ചെയ്യാനും തീരുമാനമായി.

മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാബാങ്ക് തയ്യാറാക്കും. മാസ്‌ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവരിൽ നിന്ന് പിഴയായി 2000 രൂപ വീതം ഈടാക്കും. തിരുവനന്തപുരം ജില്ലയിലെ കരമനയിൽ കണ്ടെയ്ൻമെൻറ് സോണുകൾ സ്വയം നിശ്ചയിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ ജനം മുൻകൈയെടുത്തിട്ടുണ്ട്. ഈ മാതൃക ജനമൈത്രി പൊലീസിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തും. ജനമൈത്രി പോലീസിന്റെ സഹായത്തോടെ സംസ്ഥാനത്തെമ്പാടും ബോധവൽകരണ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തിപ്പെടുത്തും. സ്വയരക്ഷയ്ക്കു മാത്രമല്ല, മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കൂടിയാണ് മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതെന്ന സന്ദേശം പ്രചരിപ്പിക്കും. തീരദേശമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സാമൂഹികസാമ്പത്തിക സാംസ്‌കാരിക ഘടകങ്ങൾ പരിഗണിച്ച് പ്രത്യേക പദ്ധതി നടപ്പിലാക്കും.

Also read : മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം സൈബര്‍ ആക്രമണം : തന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

കൊല്ലം റൂറലിൽ വിജയകരമായി നടപ്പിലാക്കിയ മാർക്കറ്റ് കമ്മിറ്റി, മാർക്കറ്റ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംവിധാനങ്ങൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. തൃശൂർ സിറ്റിയിൽ നിലവിലുള്ള മാതൃകയിൽ മാർക്കറ്റ് മാനേജ്‌മെന്റ്് സംവിധാനം സംസ്ഥാനത്തെ എല്ലാ വലിയ മാർക്കറ്റുകളിലും നടപ്പാക്കും. സംസ്ഥാനത്തിന് വെളിയിൽ നിന്ന് ചരക്കുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് മാത്രമായി സുരക്ഷിതവും അണുവിമുക്തവുമായ താമസസൗകര്യം ഏർപ്പെടുത്തുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കൊല്ലം സിറ്റിയിലെ മാതൃകയിൽ സംസ്ഥാനത്തെ എല്ലാ കണ്ടെയ്ൻമെൻറ് സോണുകളിലും ക്ലോസ്ഡ് ഗ്രൂപ്പുകൾക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button