COVID 19KeralaLatest NewsNews

തീരുമാനം പിന്‍വലിച്ച് സർക്കാർ; ഇനി മുതൽ കണ്ടെയ്ൻമെന്‍റ് സോണുകൾ നിർണയിക്കുക പോലീസല്ല

തിരുവനന്തപുരം : കണ്ടെയ്ൻമെന്റ് സോണും മൈക്രോ കണ്ടെയ്ൻമെന്റ് സോണും നിശ്ചയിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയ തീരുമാനം സർക്കാർ പിൻവലിച്ചു. . പൊലീസുമായി ചർച്ച നടത്തി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാകും ഇനി ഇക്കാര്യം തീരുമാനിക്കുക.

കോവിഡ് വിവരങ്ങൾ ശേഖരിക്കാനുള്ള ചുമതല ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കാണ്. സോണുകളിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനുള്ള ചുമതല മാത്രമേ പൊലീസിനുള്ളൂ. നിയന്ത്രണങ്ങൾ ഏർപ്പെടുത്തും മുൻപ് പ്രദേശത്തെ ജനങ്ങളെ അറിയിക്കണമെന്നും റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലകിന്റെ ഉത്തരവിൽ നിർദേശിച്ചു.

കോവിഡ് വിവര ശേഖരണവും കണ്ടെയ്ൻമെന്റ് മേഖല നിശ്ചയിക്കാനുള്ള അധികാരവും പൊലീസിനെ ഏൽപിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. രണ്ടാഴ്ചയ്ക്കകം കോവിഡ് വ്യാപനം ചെറുക്കണമെന്നായിരുന്നു സർക്കാരിന്റെ നിർദേശം.സമ്പർക്ക ഉറവിടം കണ്ടെത്തുന്ന ജോലി ഹെൽത്ത് ഇൻസ്പെക്ടർമാരെ ഒഴിവാക്കി, ഓരോ പൊലീസ് സ്റ്റേഷനിലും എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഏൽപിച്ചു. എന്നാൽ വ്യാപനം ചെറുക്കുന്നതിൽ 10 ദിവസം കഴിഞ്ഞിട്ടും കാര്യമായ പുരോഗതിയില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ കോവിഡ് പ്രതിരോധത്തിൽ സജീവമായിരുന്ന ആരോഗ്യ, തദ്ദേശ, റവന്യു വകുപ്പുകളുടെ പ്രവർത്തനം മന്ദഗതിയിലാകുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button