KeralaLatest NewsNews

പെട്ടിമുടി ദുരന്തം : പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

മൂന്നാര്‍: പെട്ടിമുടി ദുരന്തം , പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പെട്ടിമുടിയില്‍ മണ്ണിടിഞ്ഞ് അകടത്തില്‍ പെട്ടവര്‍ക്കുള്ള പുനരധാവസ പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചത്. പെട്ടിമുടിയിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കുമെന്നും വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിനായുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറും മന്ത്രിമാരുമൊത്ത് ദുരന്തം നടന്ന പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

heading to be given ജനപ്രിയ ഗാനങ്ങൾ സൃഷ്ടിച്ച കവി; ചുനക്കരയുടെ മരണത്തില്‍ അനുശോചിച്ച് കെ.സുരേന്ദ്രൻ

മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ചുരുക്കം ചിലരാണ് ഇവിടെ അവശേഷിക്കുന്നത്. ഇവിടെ ഒരു പ്രദേശമാകെ ഒന്നിച്ച് ഒലിച്ചുപോയ അവസ്ഥയാണ്. ഇത്തരം ദുരന്തങ്ങളിലെല്ലാം സര്‍ക്കാര്‍ ചെയ്തത് വീട് നിര്‍മിച്ചുകൊടുക്കുക എന്നതാണ്. കവളപ്പാറയിലും പുത്തുമലയിലും എല്ലാം അത് ചെയ്തു. ഇവിടേയും അതേ നിലപാട് തന്നെയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും വീട് നിര്‍മിച്ചു നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കണ്ണന്‍ ദേവന്‍ കമ്പനി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപകടം നടന്ന സ്ഥലത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് ഈ ദിവസങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ടു. അക്കാര്യം കമ്പനി പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button