Latest NewsNewsIndia

അയോധ്യയില്‍ രാമക്ഷേത്രമാണ് ഉയരേണ്ടത്: നിലപാട് എടുക്കുന്നത് മറ്റാരും പറയുന്നത് കേട്ടല്ല’; പ്രതാപനെതിരെ രൂക്ഷ വിമർശനവുമായി കമല്‍നാഥ്

ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ താൻ അനുകൂലിച്ചതിനെതിരെ വിമർശനവുമായി രംഗത്തെത്തിയ എംപി ടിഎന്‍ പ്രതാപന് മറുപടിയുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്. ഞാന്‍ തികഞ്ഞൊരു ഹിന്ദുമത വിശ്വാസിയാണ്. എല്ലാം മതങ്ങളെയും ഉള്‍ക്കൊള്ളുന്ന ധര്‍മാണ് ഞാന്‍ സ്വീകരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രമാണ് ഉയരേണ്ടത്.രാമക്ഷേത്ര വിഷയത്തില്‍ തനിക്ക് നിലപാട് ഉണ്ട്. അത് മറ്റാരും പറയുന്നത് കേട്ടല്ല. പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് അതെന്നും കമല്‍നാഥ് പറഞ്ഞു.

Read also: വിരമിക്കലിനായി ധോണി എന്തുകൊണ്ട് ആഗസ്റ്റ് 15 എന്ന ദിവസവും 19:29 എന്ന സമയവും തിരഞ്ഞെടുത്തു? കാരണം

അയോധ്യ വിഷയത്തില്‍ പാര്‍ട്ടിയുടെ ദീര്‍ഘനാളായുള്ള നിലപാടില്‍നിന്ന് തനിക്ക് മാറ്റമില്ല. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും നിലപാടില്‍ തന്നെയാണ് ഇപ്പോഴും തനിക്കുള്ളതെന്നും കമല്‍നാഥ് വ്യക്തമാക്കി.കമല്‍ നാഥ് രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ച്‌ രംഗത്തെത്തിയതിനെതിരെ ടി.എന്‍ പ്രതാപന്‍ സോണിയയ്ക്ക് കത്തയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button