Latest NewsKeralaNews

പി.എസ്.സി ചെയര്‍മാന്‍ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളോട് മാപ്പുപറയണമെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയും അവഹേളിക്കുകയും ചെയ്ത പി.എസ്.സി ചെയര്‍മാന്‍ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളോട് മാപ്പുപറയണമെന്ന ആവശ്യവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഷ്ടപ്പെട്ട് പഠിച്ച്‌ റാങ്ക് ലിസിറ്റില്‍ ഉള്‍പ്പെട്ടിട്ടും സര്‍ക്കാര്‍ നിയമനം നടത്തുന്നില്ല. പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പൊട്ടിത്തെറിയുടെ വക്കിലാണ്. കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന പി.എസ്.സി ചെയര്‍മാന്റെ നിലപാട് വിചിത്രമാണ്. നീറോ ചക്രവര്‍ത്തിയുടെ മാനസികാവസ്ഥയാണ് പി.എസ്.സി ചെയര്‍മാനുള്ളത്. ഈ സര്‍ക്കാര്‍ പി.എസ്.സിയുടെ ഗരിമയും വിശ്വാസ്യതയും തകര്‍ത്തുവെന്നും അദ്ദേഹം ആരോപിച്ചു.

Read also: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1530 പേർക്ക്

കേരള ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും വഴിവിട്ട നിയമനങ്ങളാണ്. ഇനിയൊരിക്കലും അധികാരത്തില്‍ വരില്ലെന്ന ധാരണയോടെ മുഖ്യമന്ത്രിയും സംഘവും നടത്തുന്ന കടുംവെട്ടാണിത്. വിവിധ കണ്‍സള്‍ട്ടന്‍സികള്‍ വഴി സകല മാനദണ്ഡങ്ങളും ലംഘിച്ച്‌ ഉയര്‍ന്ന തസ്തികളില്‍ നൂറുകണക്കിന് നിയമനങ്ങള്‍ ഈ സര്‍ക്കാര്‍ നടത്തുകയാണ്.ഈ നീതിനിഷേധത്തിന് കേരളീയ പൊതുസമൂഹം ചുട്ടമറുപടി നല്‍കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button