Jobs & VacanciesLatest NewsNews

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : എസ്.ബി.ഐ വിളിക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ തൊഴിലവസരം.സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരാള്‍ക്ക് ഒരു സംസ്ഥാനത്തിലേക്കു മാത്രമേ അപേക്ഷിക്കാനാവൂ. അപേക്ഷിക്കുന്ന സര്‍ക്കിളുകളിലായിരിക്കും നിയമനം. ഏഴ് സര്‍ക്കിളുകളിലായി 3850 ഒഴിവുകളുണ്ട്. അഹമ്മദാബാദ്, ബെംഗളൂരു സര്‍ക്കിളുകളില്‍ 750 ഒഴിവുകള്‍ വീതമുണ്ട്. ഭോപ്പാല്‍, ചെന്നൈ, ഹൈദരാബാദ്, ജയ്പ്പൂര്‍, മഹാരാഷ്ട്ര എന്നിവയാണ് ഒഴിവുള്ള മറ്റു സര്‍ക്കിളുകള്‍.

ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കിലോ റീജണല്‍ റൂറല്‍ ബാങ്കിലോ ഓഫീസറായുള്ള 2 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. പ്രാദേശിക ഭാഷാപരിജ്ഞാനം തെളിയിക്കുന്നതിനായി അതത് സംസ്ഥാനങ്ങളിലെ 10-ാം ക്ലാസ്/ 12-ാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. ചിലപ്പോള്‍ എഴുത്തുപരീക്ഷ ഉണ്ടാകും. സര്‍ക്കിള്‍ ബേസ്ഡ് ഓഫീസറായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു മാസം പ്രൊബേഷൻ അയിരിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.sbi.co.in/web/careers

അവസാന തീയതി : ഓഗസ്റ്റ് 16

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button