Latest NewsNewsIndia

13 വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി : മൃതദ്ദേഹം കണ്ടെത്തിയത് കണ്ണുകള്‍ ചൂഴ്ന്ന് നാവ് മുറിച്ചെടുത്ത നിലയില്‍

ലഖ്നൗ: 13 വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദ്ദേഹം കണ്ടെത്തിയത് കണ്ണുകള്‍ ചൂഴ്ന്ന് നാവ് മുറിച്ചെടുത്ത നിലയില്‍. ഉത്തര്ഡപ്രദേശിലാണ് രാജ്യത്തെ ഞെട്ടിച്ച് ക്രൂര ബലാത്സംഗം നടന്നത്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ലഖിംപുര്‍ ഖേരി ജില്ലയിലാണ് സംഭവം. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചൂഴ്ന്ന് നാവ് മുറിച്ചെടുത്ത നിലയിലായിരുന്നെന്ന് പിതാവ് ആരോപിച്ചു. അറസ്റ്റിലായ പ്രതിയുടെ കരിമ്പ് പാടത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്

read also ഇന്ത്യയോടുള്ള ‘ഭൂപട പ്രകോപനം’ അവസാനിപ്പിച്ച് സമാധാനപാതയിലേക്കു നീങ്ങുകയാണെന്ന സൂചനയുമായി നേപ്പാള്‍

പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വെള്ളിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തിരച്ചിലില്‍ കരിമ്പ് പാടത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിക്കുകയായിരുന്നു. കണ്ണുകള്‍ ചൂഴ്ന്ന്, നാവ് മുറിച്ച നിലയിലായിരുന്നു മൃതദേഹം ലഭിച്ചതെന്ന് പിതാവ് പറഞ്ഞു. ദുപ്പട്ടകൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button