News

സഹോദരിയുമായി അടുത്തിടപഴകിയത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തി

y

ആഗ്ര: സഹോദരിയുമായി അടുത്തിടപഴകിയ യുവാവിനെ സഹോദരന്‍ കൊലപ്പെടുത്തി. ഇരുപതു വയസ്സുള്ള യുവാവണ് കൊല്ലപ്പെട്ടത്. വെടിവച്ചു കൊന്ന ബന്ധു അറസ്റ്റില്‍. മുഹമ്മദ് ഫൈസന്‍ എന്നയാളാണ് അറസ്റ്റിലായത്. മുഹമ്മദ് ഹസീന്‍ ആണ് കൊല്ലപ്പെട്ടത്. ഇരുവര്‍ക്കുമിടയിലുണ്ടായ ചില സംഭവങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഫൈസന്‍ തന്റെ സഹോദരിയുമായി അടുത്തിടപഴകുന്നത് കണ്ട ഹസീന്‍ ഇത് ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിന് ഒരാഴ്ച മുന്‍പ് നടന്ന ഈ സംഭവത്തില്‍ ഹസീന്‍ ഫൈസനെ അടിച്ചതാണ് പ്രതികാരത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്.

ഹസീന്റെ വീട്ടിലെത്തി ഇയാളെ വിളിച്ചിറക്കിയ ഫൈസന്‍ ഉടന്‍തന്നെ വെടിയുതിര്‍ക്കുകയായിരുന്നു. ഹസീനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫൈസനെ അറസ്റ്റ് ചെയ്തെന്നും ഇയാള്‍ക്കെതിരെ കൊലപാതകം ചുമത്തി കേസെടുത്തെത്തും പൊലീസ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button