Latest NewsNewsInternational

മുസ്ലിം പള്ളി ഇടിച്ചുനിരത്തി പൊതു ശൗചാലയം പണിത് ചൈനീസ് സര്‍ക്കാര്‍ : മുസ്ലീം ജനതയോടുള്ള അടിച്ചമര്‍ത്തലുകളും അക്രമങ്ങളും തുടരുന്നു… ചൈനീസ് ഭരണകൂടത്തിനെതിരെ ശബ്ദിയ്ക്കാനാകാതെ ജനത

ഉയ്ഗര്‍ : മുസ്ലിം പള്ളി ഇടിച്ചുനിരത്തി പൊതു ശൗചാലയം പണിത് ചൈനീസ് സര്‍ക്കാര്‍ , മുസ്ലീം ജനതയോടുള്ള അടിച്ചമര്‍ത്തലുകളും അക്രമങ്ങളും തുടരുന്നു… ചൈനീസ് ഭരണകൂടത്തിനെതിരെ ശബ്ദിയ്ക്കാനാകാതെ ജനത . സിന്‍ജാങ് പ്രവിശ്യയിലെ ആതുഷി ഗ്രാമത്തിലുണ്ടായിരുന്ന ഉയ്ഗര്‍ ജമാ മസ്ജിദ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഇടിച്ചു നിരത്തി യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു പൊതു ശൗചാലയം പണിതു. ആതുഷ് സുണ്ടാഗ് ഗ്രാമത്തില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ടോക്കുള്‍ മോസ്‌ക് ആണ് ഇപ്പോള്‍ സര്‍ക്കാര്‍ ഇടിച്ചു നിരത്തി, ആ സൈറ്റില്‍ തന്നെ പൊതുശൗചാലയം കെട്ടിപ്പൊക്കിയിട്ടുള്ളത്. ഈ പള്ളി ഇടിച്ചു പൊളിക്കും മുമ്പ് അത് കയ്യേറി, മിനാരത്തില്‍ പാര്‍ട്ടിക്കൊടി നാട്ടിയ ഹാന്‍ വംശജരായ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍, പള്ളിയുടെ മുന്‍ വശത്ത് മാന്‍ഡറിന്‍ ഭാഷയില്‍ ‘ രാജ്യത്തെ സ്‌നേഹിക്കുക, പാര്‍ട്ടിയെ സ്‌നേഹിക്കുക ‘ എന്നെഴുതിയ വലിയൊരു ബോര്‍ഡും സ്ഥാപിച്ചിരുന്നു.

Read Also : പരസ്പര വിശ്വാസത്തോടയും ബഹുമാനത്തോടെയും ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനോട് പ്രതികരിച്ച് ചെെന

ഷി ജിന്‍പിങ്ങിന്റെ ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ 2016 -ല്‍ തുടങ്ങിയ ‘മോസ്‌ക് റെക്റ്റിഫിക്കേഷന്‍’ നയത്തിന്റെ ഭാഗമാണ് ഈ നടപടിയും. 2017 മുതല്‍ക്ക് തന്നെ പ്രദേശവാസികളായ ഏകദേശം പതിനെട്ടു ലക്ഷത്തോളം പേരെ റീ-എജുക്കേഷന്‍ ക്യാമ്പുകളില്‍ നിര്‍ബന്ധിച്ച് പിടിച്ചടച്ചുകൊണ്ട് വ്യക്തിപരമായ റെക്റ്റിഫിക്കേഷന്‍ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. റേഡിയോ ഫ്രീ ഏഷ്യ എന്ന ന്യൂസ് ഏജന്‍സിയാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button