KeralaLatest NewsNews

ഫോര്‍ട്ട് സ്‌റ്റേഷനില്‍ യുവാവ് ജീവനൊടുക്കിയ സംഭവം : മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

തിരുവനന്തപുരം: ഫോര്‍ട്ട് സ്റ്റേഷനില്‍ യുവാവ് ജീവനൊടുക്കിയ സംഭവം , മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയ കേസ് രജിസ്ട്രര്‍ ചെയ്തതാണ്. സെപ്റ്റംബറിലെ സിറ്റിംഗില്‍ കേസ് പരിഗണിക്കും.

ഞായറാഴ്ച വൈകുന്നേരമാണ് ഫോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത കരിമഠം കോളനി സ്വദേശി അന്‍സാരിയെ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ കയറി വാതില്‍ അടച്ച പ്രതി ഉടുത്തിരുന്ന മുണ്ടില്‍ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഇയാളെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button