KeralaLatest NewsNews

ഏതാണ് മമ്മൂട്ടിയുടെ ആ ഫോൺ? ഉത്തരം കണ്ടെത്തി ആരാധകര്‍…

മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ചിത്ര൦ നിമിഷങ്ങൾക്കകമാണ് വൈറലായത്.

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് മേഗാസ്റ്റാര്‍ മമ്മൂട്ടി, സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ യുവതാരങ്ങളെ പിന്തള്ളിയാണ് മമ്മൂട്ടി മുന്നേറുന്നത്.എന്നാല്‍, കഴിഞ്ഞ ദിവസം മെഗാ സ്റ്റാര്‍ മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.വർക്ക് ഫ്രം ഹോമിൽ മടി പിടിച്ചിരിക്കാതെ വർക്ക് ഔട്ട് ചെയ്യുകയാണ് എന്ന കുറിപ്പോടെ മമ്മൂട്ടി പോസ്റ്റ് ചെയ്ത ഫോട്ടോ 8 ലക്ഷത്തോളം ലൈക്കുകൾ ഇതിനോടകം നേടിക്കഴിഞ്ഞിരിയ്ക്കുകയാണ്.

മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ചിത്ര൦ നിമിഷങ്ങൾക്കകമാണ് വൈറലായത്.പ്രായത്തെ വെല്ലുന്ന തരത്തിലുള്ള ഫിറ്റ്‌നസ് തന്നെയാണ് മമ്മൂട്ടിയുടേതെന്നായിരുന്നു എല്ലാവരും അഭിപ്രായപ്പെട്ടത്.. കണ്ണട വെച്ചുള്ളതും അല്ലാത്തതുമായ ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. എന്നാല്‍, ഫോട്ടോയ്ക്കൊപ്പം മറ്റൊന്നുകൂടി ശ്രദ്ധേയമായി, അതാണ്‌ മമ്മൂട്ടിയുടെ കൈയ്യിലുള്ള ഫോണ്‍.

ഫോട്ടോ ശ്രദ്ധിച്ചവരെല്ലാം അദ്ദേഹത്തിന്‍റെ കൈയ്യിലുള്ള ഫോണിനെക്കുറിച്ചും ചോദിച്ചിരുന്നു. മെഗാസ്റ്റാര്‍ സെല്‍ഫി പകര്‍ത്തിയ ആ ഫോണ്‍ ഏതാണെന്നായിരുന്നു ആരാധകരുടെ ചോദ്യം.. സാധാരണ, നടന്മാരുടെ കൈയില്‍ കാണാറുള്ള ഐഫോൺ അല്ല ഈ ചിത്രങ്ങളിൽ, അപ്പോൾ പിന്നെ കറുപ്പിൽ തിളങ്ങുന്ന ആ ഫോൺ ഏതാണ്? അതായിരുന്നു ആരാധകരുടെ ചോദ്യം.നിമിഷനേരം കൊണ്ട് ആ ചോദ്യത്തിനുള്ള ഉത്തരവും ആരാധകര്‍തന്നെ കണ്ടെത്തി. മമ്മൂട്ടിയുടെ ഫോണിനെക്കുറിച്ചുള്ള വിശേഷങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button