Latest NewsNewsIndia

സുശാന്തിന്റെ ആത്മഹത്യ : ജൂണ്‍ 14 ന് സുശാന്തിന്റെ വീട്ടിലെത്തിയ അപരിചിതയായ യുവതിയെ വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞു : മരണത്തില്‍ ദുരൂഹതയുടെ പുകമറ

മുംബൈ : സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജൂണ്‍ 14 ന് സുശാന്തിന്റെ വീട്ടിലെത്തിയ അപരിചിതയായ യുവതിയെ വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞു. നീലയും വെള്ളയും വരകളുള്ള ടീ ഷര്‍ട്ട് ധരിച്ച് ബാരികേഡുകള്‍ മറികടന്ന് സുശാന്തിന്റെ വീട്ടിലേക്കു പോകുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.

Read Also : രാ​ജ്യ​ത്തി​ന് ഇ​തു​വ​രെ ല​ഭി​ച്ച​തി​ല്‍ വെ​ച്ച് ഏ​റ്റ​വും ക​ഴി​വു​കെ​ട്ട പ്രസിഡന്റ : ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി മി​ഷേ​ൽ ഒ​ബാ​മ

സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തിയുടെ കാമുകി ജമീല കട്ട്വാലയാണ് സിസിടിവി ദൃശ്യങ്ങളിലെ യുവതിയെന്ന് തിരിച്ചറിഞ്ഞു. സുശാന്തിന്റെയും റിയ ചക്രവര്‍ത്തിയുടെയും വാട്‌സാപ്പ് ചാറ്റില്‍ ജമീലയെ കുറിച്ച് പരമാര്‍ശങ്ങളുണ്ട്. മാസ്‌ക് ധരിച്ച് സുശാന്തിന്റെ വീട്ടിലെത്തിയ യുവതിക്ക് സുശാന്തിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹം പരന്നതിനെ തുടര്‍ന്നതിനു പിന്നാലെയാണ് യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button